ചിരിച്ചു തളളണോ ഓയൂര്‍ കേസിലെ ട്വിസ്റ്റുകള്‍? പൊലീസിന് ബോധ്യപ്പെട്ടോ?

ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ എല്ലാം തെളിഞ്ഞോ ? എഡിജിപി എം.ആര്‍ അജിത് കുമാര്‍ വിശദീകരിച്ചത് കേട്ടുകഴിമ്പോള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായോ? പൊലീസ് പറയുന്നതിങ്ങനെയാണ്, ഒരു കൊല്ലം മുന്‍പ് ഇട്ടു തുടങ്ങിയ ഒരു കുറ്റകൃത്യപദ്ധതി, പ്രതി പത്മകുമാറിന് 2 കോടിയുടെ കടബാധ്യത, പത്ത് ലക്ഷം പെട്ടന്ന് വേണ്ടി വന്നപ്പോ അങ്ങ് നടപ്പാക്കി. മാധ്യമ വാര്‍ത്ത പരന്നതോടെ കു‌ഞ്ഞിനെ ഉപേക്ഷിക്കേണ്ടി വന്നു. കുഞ്ഞിന്‍റെ കുടുംബവുമായി പ്രതികള്‍ക്ക് മറ്റു ബന്ധമില്ല. ഈ വിശദീകരണം പക്ഷേ , പൊതു സമൂഹത്തിന് പൂര്‍ണാര്‍ഥത്തില്‍ ബോധ്യപ്പെട്ടില്ലെന്നാണ് പല പ്രതികരണങ്ങളും തെളിയിക്കുന്നത്. ഭരണപക്ഷ എംഎല്‍എ കെ.ബി ഗണേഷ് കുമാറും ഈ പൊലീസ് വിശദീകരണം ചിരിച്ച് തള്ളുന്നു. കേരളത്തെ നടുക്കിയ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അന്വേഷണം എവിടെ വരെ ? 

Counter point on Oyoor case