മരക്കൊമ്പില്‍ ചുറ്റിപ്പിണഞ്ഞ് പത്തി വിടര്‍ത്തി മൂന്ന് കരിമൂര്‍ഖന്‍‍; അപൂര്‍വം

നമ്മളില്‍ പലര്‍ക്കും പാമ്പുകള്‍ ഒരു പേടിസ്വപ്നമാണെങ്കിലും അവയുടെ ദൃശ്യങ്ങള്‍ പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. ഒരു മൂര്‍ഖന്‍ പത്തി വിടര്‍ത്തി നില്‍ക്കുന്നത് കൗതുകമുള്ള കാഴ്ച്ചയാണ്. എന്നാല്‍ അത്പോലെ മൂന്ന് മൂര്‍ഖന്‍ പാമ്പുകളായാലോ? മഹാരാഷ്ട്രയിലെ ഒരു വനത്തില്‍ മൂന്ന് കരിമൂര്‍ഖന്‍ പാമ്പുകള്‍ പത്തി വിടര്‍ത്തി നില്‍ക്കുന്നതിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

ഇന്ത്യന്‍ വൈൽഡ് ലൈഫ് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് ആദ്യം ഈ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. മേല്‍ഘട്ടിലെ ഹാരിസല്‍ വനത്തിലാണ് മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ മരക്കൊമ്പില്‍ ചുറ്റി പിണഞ്ഞിരിക്കുന്നതായി കണ്ടത്. രാജേന്ദ്ര സെമാല്‍ക്കറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. മാജിക്കല്‍ മേല്‍ഘട്ട്, ഹാരിസല്‍ വനത്തില്‍ മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ കണ്ടെത്തി എന്ന അടിക്കുറിപ്പോടെയാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. 

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുശാന്ത നന്ദയാണ് ചിത്രങ്ങളിലൊന്ന് ട്വിറ്ററിൽ പങ്കുവച്ചത്. 'മൂന്ന് നാഗങ്ങള്‍ ഒരുമിച്ച് അനുഗ്രഹിക്കുമ്പോള്‍..'എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക