ലോകത്തിലെ ഭാരമേറിയ മാങ്ങ..! ഗിന്നസിൽ ഇടംനേടി കൊളംബിയൻ ദമ്പതികൾ

ഇപ്പോൾ മാമ്പഴക്കാലമാണ്. മാമ്പഴം ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണുകയുമില്ല. ലോകത്തിലെ ഏറ്റവും ഭാരമുള്ള മാങ്ങയാണ് ഇപ്പോൾ കൊളംബിയയിൽ ഉണ്ടായിരിക്കുന്നത്. കൊളംബിയൻ ദമ്പതികളുടെ തോട്ടത്തിലാണ് ഭീമാകാരൻ മാങ്ങ ഉണ്ടായത്. ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇവർ ഇടംപിടിച്ചു.

4.25 കിലോ ഭാരമുള്ള മാങ്ങയാണ് ഇവർ വിളയിച്ചിരിക്കുന്നത്. ജെർമൻ ബരേര–റെയ്ന മരിയ ദമ്പതികളാണ് നേട്ടത്തിന് പിന്നിൽ. വീട്ടിലുള്ളവരെല്ലാം ചേർന്ന് മാമ്പഴം പങ്കിട്ട് കഴിച്ചെന്നും വളരെയധികം സ്വാധിഷ്ഠമായിരുന്നുവെന്നും ഇവർ പറയുന്നു. മാത്രമല്ല ഈ മാങ്ങയുടെ ഒരു മോഡൽ രൂപം ഉണ്ടാക്കിയിട്ടുണ്ടെന്നും അത് ചരിത്രമായി സൂക്ഷിക്കാൻ മുൻസിപ്പാലിറ്റിക്ക് കൈമാറിയെന്നും ജെർമൻ പറയുന്നു.