53 സെക്കന്റിൽ 100 പടികൾ ഓടിക്കയറി; തലയിൽ തലകീഴായി സഹോദരൻ; റെക്കോർഡ്

റെക്കോർഡ് ബുക്കിൽ ഇടംപിടിക്കാനായി പല തരത്തിലുള്ള സാഹസികതകളും ചെയ്യുന്നവരുണ്ട്. ഈയടുത്ത് രണ്ട് വിയറ്റ്നാം സഹോദരന്മാർ റെക്കോർഡ് നേടാനായി തിരഞ്ഞെടുത്ത മാർഗമാണ് വിചിത്രം. 100 സ്റ്റെയറുകൾ 53 സെക്കന്റ് കൊണ്ട് കയറുന്നത് സഹോദരന്മാരിൽ ഒരാളാണ്. മറ്റൊരാൾ തലയിൽ ബാലൻസ് ചെയ്ത് ഇരിക്കുന്നു. രണ്ടു പേരുടെയും തലകൾ മാത്രമാണ് മുട്ടുന്നത്. സഹോദരനെ തലയിൽ ബാലൻസ് ചെയ്ത് 100 പടവുകൾ 53 സെക്കന്റ് കൊണ്ടാണ് മറ്റെയാൾ ഓടിക്കയറുന്നത്. 

ജിറോന സെന്റ് മേരീസ് കത്തീഡ്രലിന് മുന്നിൽ നിന്നാണ് ഇവർ ഈ പ്രകടനം കാഴ്ച്ച വെച്ചത്. പള്ളിക്ക് മുന്നിൽ ആകെ 90 പടവുകളാണ് ഉണ്ടായിരുന്നത്. 10 പടവുകൾ പിന്നീട് അധികമായി സ്ഥാപിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വിഡിയോ കാണാം: