1000ലധികം അക്ഷരങ്ങൾ; ജനന സർട്ടിഫിക്കറ്റിന് 2 അടി നീളം; ഏറ്റവും നീളമുള്ള പേര്

പല മാതാപിതാക്കളും കുട്ടികൾ ജനിക്കുന്നതിന് മുൻപ് തന്നെ കുട്ടികൾക്കുള്ള പേരുകൾ കണ്ടുവയ്ക്കാറുണ്ട്. ഒരുപാട് ആലോചിച്ച് പേരിട്ടാലും പിന്നീട് വിളിക്കാൻ എളുപ്പത്തിന് ആ പേര് ചെറുതാക്കി ഓമനപേരും കണ്ടെത്താറുണ്ട്. എന്നാൽ ടെക്സസിലെ ഒരു അമ്മയുടെ ആ​ഗ്രഹം മറ്റൊന്നായിരുന്നു. തനിക്ക് ജനിക്കുന്ന കുഞ്ഞിന് ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ പേര് വേണം. ആ​ഗ്ര​ഹം പോലെ തന്നെ ഏറ്റവും നീളം കൂടിയ പേരിട്ട് ​ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡും നേടി. 

1984 സെപ്റ്റംബർ 12ന് സാന്ദ്ര വില്യംസിന് ഒരു പെൺകുഞ്ഞ് ജനിച്ചു. Rhoshandiatellyneshiaunneveshenk Koyaanisquatsiuth William എന്ന പേരാണ് സാന്ദ്ര ജനന സർട്ടിഫിക്കറ്റിലിൽ എഴുതിയത്. ഈ പേരിന് നീളം പോരെന്ന് തോന്നിയത് കൊണ്ടാകാം, മൂന്നാഴ്ചയ്ക്ക് ശേഷം സാന്ദ്ര ഈ പേരിനൊപ്പം 36 അക്ഷരമുള്ള മറ്റൊരു പേര് കൂടി ചേർത്ത് മൊത്തം 1019 അക്ഷരങ്ങളുള്ള പേരാക്കി മാറ്റി. അങ്ങനെ മകളുടെ മുഴുവൻ പേര് Rhoshandiatellyneshiaunneveshenkescianneshaimondrischlyndasaccarnaerenquellenendrasame

cashaunettethalemeicoleshiwhalhinive'onchellecaundenesheaalausondrilynnejeanetrimyranae

kuesaundrilynnezekeriakenvaunetradevonneyavondalatarneskcaevontaepreonkeinesceellavia

velzadawnefriendsettajessicannelesciajoyvaelloydietteyvettesparklenesceaundrieaquenttae

katilyaevea'shauwneoraliaevaekizzieshiyjuanewandalecciannereneitheliapreciousnesceverron

eccaloveliatyronevekacarrionnehenriettaescecleonpatrarutheliacharsalynnmeokcamonaeloiesaly

nnecsiannemerciadellesciaustillaparissalondonveshadenequamonecaalexetiozetiaquaniaen

glaundneshiafrancethosharomeshaunnehawaineakowethauandavernellchishankcarlinaa

ddoneillesciachristondrafawndrealaotrelleoctavionnemiariasarahtashabnequckagailenaxe

teshiataharadaponsadeloriakoentescacraigneckadellanierstellavonnemyiatangoneshiadian

acorvettinagodtawndrashirlenescekilokoneyasharrontannamyantoniaaquinettesequio

adaurilessiaquatandamerceddiamaebellecescajamesauwnneltomecapolotyoa

johny aetheodoradilcyana എന്നായി. 

പുതിയ പേര് ചേർത്തപ്പോൾ പുതുക്കിയ ജനന സർട്ടിഫിക്കറ്റിന് 2 അടി നീളം. ലോകത്തിലെ ഏറ്റവും നീളം കൂടിയ പേരിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടാനുമായി. എന്നാൽ റെക്കോർഡ് നേടിയ പേരുണ്ടെങ്കിലും ആരും ആ പേരിൽ വിളിച്ചിട്ടില്ല. പകരം, സുഹൃത്തുക്കളും കുടുംബാംഗങ്ങളും അവളെ ജെയ്മി എന്ന് വിളിക്കാൻ തുടങ്ങി. ജെയ്മി തന്റെ പേര് പഠിച്ചെടുക്കാൻ തന്നെ ഒരുപാട് കഷ്ടപ്പട്ടു. സ്വന്തം പേര് റെക്കോർഡ് ചെയ്ത് അത്  ആവർത്തിച്ച് കേട്ടാണ് ജെയ്മി പേര് പഠിച്ചത്. 

ജെയ്മിക്ക് അവളുടെ മാതാപിതാക്കൾ പേരിട്ടതിന് തൊട്ടുപിന്നാലെ, ടെക്സാസിൽ ഒരു നിയമം പാസാക്കി. പേരിടുമ്പോൾ ജനന സർട്ടിഫിക്കറ്റ് ഫോമിലെ ബോക്സിനുള്ളിൽ മാത്രം ഒതുങ്ങണമെന്നതായിരുന്നു നിയമം.