പൈപ്പിലൂടെ ഓക്സിജൻ; ആശ്രയമായി ഗുരുദ്വാര; 'മനുഷ്യത്വത്തിന്റെ നേർക്കാഴ്ച'; വിഡിയോ

കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് പല സംസ്ഥാനങ്ങളിലെയും സിഥിതി അതീവ രൂക്ഷമായി തുടരകയാണ്. ആശുപത്രികളിലെ ഐസിയുകളെല്ലാം നിറഞ്ഞു കവിഞ്ഞു. ശ്വസിക്കാൻ വായുവില്ലാതെ ആയിരങ്ങൾ പിടഞ്ഞു വീഴുന്ന കാഴ്ച. ഈ സാഹചര്യത്തിൽ ഡൽഹിയലെ ഒരു ഗുരുദ്വാര പലർക്കും ആശ്വാസമാകുകയാണ്. തങ്ങള്‍ സ്വയം പണം മുടക്കി മെഡിക്കൽ ഓക്സിജൻ വാങ്ങി റെയിൽ പൈപ്പ് വഴി ആവശ്യക്കാർക്ക് നൽകുകയാണ്. 

ശ്വാസത്തിനായി നെട്ടോട്ടം ഓടുന്നവർക്ക് ജീവവായു പകർന്ന് നൽകുകയാണ് ഇവിടെ. സർദാർമാരാണ് ഇവിടെ ഇതിനായി മുൻകൈ എടുത്തിരിക്കുന്നത്. നിർമാണ ആവശ്യങ്ങൾക്കായി ഉപോഗിക്കുന്ന റെയിൽ പൈപ്പാണ് ഇവിടെ ഓക്സിജൻ വിതരണത്തിനുള്ള പൈപ്പാക്കി മാറ്റിയിരിക്കുന്നത്. വഴിനീളെ കസേരകളിട്ട് അതിലാണ് രോഗികളെ ഇരുത്തി ഓക്സിജൻ നൽകുന്നത്. ഇതിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ ജോയ് മാത്യു. 

മനുഷ്യത്വത്തിന്റെ ചലിക്കുന്ന ഉദാഹരണമാണ് ഇത്. രാജ്യം ഇനിയും മുന്നോട്ട് പോകും. വിജയികളായി നമ്മൾ അതിജീവിക്കുമെന്നാണ് ജോയ് മാത്യു വിഡിയോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. ഇങ്ങനെയുള്ളവരുടെ നന്മകൾ ഉള്ളത് കൊണ്ടു മാത്രമാണ് ഇന്നും നന്മൾ ജീവിക്കുന്നത്. അവർ സ്വന്തം പൈസ മുടക്കി ജന സേവനത്തിന് ഒരുങ്ങുന്നു. നമ്മൾ അതിജീവിക്കുമെന്നാണ് വിഡിയോ കണ്ട ഒരാൾ കുറിച്ചിരിക്കുന്നത്. ഇതിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ട്, പക്ഷേ ഗതികേട് കൊണ്ട് തെരുവിലേക്ക് ഇവർ എത്തിപ്പെട്ടിരിക്കുന്നുവെന്നും ചിലർ പറയുന്നു. 

വിഡിയോ കാണാം: