വീണുകിടക്കുന്ന പെൺകുരങ്ങിന് കൃത്രിമശ്വാസം നൽകി ആൺകുരങ്ങ്; വൈറൽ ചിത്രം

വീണുകിടക്കുന്നയാൾക്ക് ആവശ്യനെഹ്കിൽ കൃത്രിമശ്വാസം നൽകുക എന്നത് പലപ്പോഴും പലരും ചെയ്യുന്ന കാര്യമാണ്. അതിന് ആരോഗ്യ വിദഗ്ധരകേണ്ട കാര്യമൊന്നുമില്ല. എന്നാൽ മൃഗങ്ങൾക്കും ഇക്കാര്യമൊക്കെ അറിയുമോ?. അറിയാമെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

വീണു കിടക്കുന്ന സുഹൃത്തിന് കൃത്രിമശ്വാസം നൽകുന്ന ഒരു കുരങ്ങന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഫോട്ടോഗ്രാഫറായ വില്യം സ്റ്റീലാണ് ഈ അപൂർവ ചിത്രം പകർത്തിയത്. മലർന്നു കിടക്കുന്ന പെൺകുരങ്ങിനാണ് വായിലൂടെ ശ്വാസം പകർന്നു നൽകുന്നത്. സ്റ്റീൽ പറയുന്നത് പെൺകുരങ്ങിന്റെ ശ്രദ്ധ പിടിച്ചുകിട്ടാനാണ് ആൺകുരങ്ങ് ഉടൻ തന്നെ പരിചരണവുമായി എത്തിയതെന്നാണ്.

'കൈകളും കാലുകളും വിടർത്തി പെൺകുരങ്ങ് നിലത്ത് വീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല. കാമറ എടുത്തപ്പോഴാണ് മറ്റൊരു കുരങ്ങ് അവിടേക്ക് വരുന്നത് കാണുന്നത്. വായിലൂടെ ശ്വാസം പകരുന്നതും കാണാം. ഇതെല്ലാം പെൺകുരങ്ങിന്റെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ചെയ്യുന്നതെന്നാണ്' സ്റ്റീൽ പറയുന്നത്.