അവനും അവന്റെ അച്ഛനും ചേർന്ന് കപ്പലുണ്ടാക്കി; വരുമാനമാകുമെന്ന് പ്രതീക്ഷ

കോവിഡ് കാരണം പണിയും പഠനവും മുടങ്ങിയപ്പോള്‍ അച്ഛ നും മകനും ചേര്‍ന്ന് കപ്പലുണ്ടാക്കി. ആഡംബര കപ്പലിന്റെ ചെറുപതിപ്പ്. 

തൃശൂര്‍ പാലയ്ക്കല്‍ സ്വദേശികളായ ജോസ് കണ്ണൂങ്കാടനും മകന്‍ ഗിഫ്റ്റോയും ചേര്‍ന്നുണ്ടാക്കിയ കപ്പലാണിത്. നക്ഷത്രങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക ഷീറ്റാണ് ഉപയോഗിച്ചത്. ഇതിനെല്ലാം പുറമെ ഉപേക്ഷിക്കപ്പെട്ട സകലവിധ സാധനങ്ങളും കപ്പലിന്റെ ഓരോ ഭാഗങ്ങളായി. ഐസ്ക്രീമിന്റെ അടപ്പും 

പാത്രവും വരെ കപ്പലിന്‍റെ മുകള്‍ഭാഗത്തു സ്ഥാനംപിടിച്ചു. മൂന്നാഴ്ചയെടുത്തു ഇത് പൂര്‍ത്തിയാക്കാന്‍. ജ്വല്ലറിയില്‍ സെയില്‍സ്മാനായിരുന്നു ജോസ്. മകന്‍ ഐ.ടി.ഐ. വിദ്യാര്‍ഥിയും. കോവിഡ് കാരണം ജ്വല്ലറിയിലെ പണി പ്രതിമാസം പാതിയായി ചുരുങ്ങി. ഇതോടെയാണ്, ഇത്തരം കരകൗശല വസ്തുക്കള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്.മുടങ്ങിയ വരുമാനം തിരിച്ചുപിടിക്കാനുള്ള കുറുക്കുവഴിയാണ് ഇത്തരം കരകൗശല വസ്തുക്കളുടെ നിര്‍മാണം. വലിയഹോട്ടലുകളില്‍ പ്രദര്‍ശനത്തിനായി ആരെങ്കിലും വാങ്ങുമെന്ന പ്രതീക്ഷയിലാണ് അച്ഛനും മകനും. വ്യത്യസ്തമായ ഒട്ടേറെ ഇനങ്ങള്‍ അച്ഛനും മകനും ചേര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്.