ബിസി 15 മുതല്‍ എഡി 37 വരെയുള്ള സ്വര്‍ണനാണയങ്ങള്‍..; ചില്ലറക്കാര്യമല്ല ചില്ലറ കളക്ഷന്‍

coi-collection
SHARE

നാട്ടുരാജാക്കരന്മാരും, കടല്‍ക്കടന്നെത്തിയ വ്യാപാരികളും ഉപയോഗിച്ചിരുന്ന അമൂല്യങ്ങളായ നാണയങ്ങളുടെ വിപുലമായ ശേഖരമുണ്ട് കോഴിക്കോട്. എവിടെയാണന്നല്ലേ...17 വര്‍ഷമായി ഇത് കണ്ടെത്താന്‍ വേണ്ടി സമയം മാറ്റിവച്ച മുജീബ് റഹ്മാന്റ കൈയില്‍.

ബിസി 15 മുതല്‍ എഡി 37 വരെ കാലഘട്ടത്തില്‍ വാണിജ്യത്തിനായി ഉപയോഗിച്ചിരുന്ന സ്വര്‍ണ നാണയങ്ങളാണ് ശേഖരത്തില്‍ പ്രധാനം. ചെറുപ്പത്തിലെ നാണയങ്ങളോട് തോന്നിയ കൗതുകവും അത് കണ്ടെത്തി പഠിക്കാനുള്ള താത്പര്യവുമാണ് മുജീബിനെ ഇന്ന് ആയിരത്തില്‍പ്പരം അമുല്യനാണയങ്ങളുടെ ഉടമയാക്കി മാറ്റിയത്. 

വിപണിയില്‍ ഏറെ വില കിട്ടുന്നതായതിനാല്‍ ലോക്കറിലാണ് കൂടുതലും സൂക്ഷിച്ചിരിക്കുന്നത് . ടിപ്പു സുല്‍ത്താന്റേയും  സാമൂതിരിയുടേയും കാലത്തേതുള്‍പ്പടെ നിരവധി നാണയങ്ങള്‍ കൊണ്ട് സമ്പന്നമാണ് ശേഖരണം. ഇത് കൂടാതെ പഴയ വാഹനങ്ങള്‍, സൈക്കിള്‍, നവരത്ന കല്ലുകള്‍ തുടങ്ങിയവയും ഈ ഇന്‍ീരിയര്‍ ഡിസൈനറുടെ പക്കലുണ്ട്.

Coin collection story at kozhikode

MORE IN SPOTLIGHT
SHOW MORE