ആരുമറിയാത്ത ആ ജീവിതങ്ങൾ; 'പാറ്റേണ്‍സ് ഓഫ് ദി ലൈഫ് പ്രാണ'; ഹൃദ്യം

പശ്ചിമഘട്ടമലനിരകളിലെ  ആരും കാണാത്ത മനുഷ്യരുടെ ജീവിതം വിവരിച്ചൊരു ഡോക്യുമെന്ററി. സുഹൃത്തുക്കളായ ഒരുസംഘം ചെറുപ്പക്കാര്‍ ചേര്‍ന്നാണ് 'പാറ്റേണ്‍സ് ഓഫ് ദി ലൈഫ് പ്രാണ' എന്ന പേരില്‍ രണ്ട് വര്‍ഷത്തോളം സമയമെടുത്താണ് ആരും ശ്രദ്ധിക്കാത്ത മനുഷ്യജീവിതങ്ങള്‍ പകര്‍ത്തിയത്

അവരുടെ കൂടെ 2018ല്‍ ഒരു ടീമായി മുതുവാന്‍ ട്രൈബല്‍ ഫെസ്റ്റിവല്‍ ഡോക്യുമെന്റ് ചെയ്യാന്‍ പോയി.. ആദ്യം അവര്‍ ക്യാമറയുടെ മുന്നില്‍ വന്നിരുന്നില്ല. പതുക്കെ പതുക്കെ അവിടെ പോയി താമസിച്ചു. അവരില്‍ ഒരാളായി. കൊറേ സ്ഥലങ്ങള്‍ ടെറൈന്‍ മൊത്തം കയറി ഇറങ്ങി ഷൂട്ട് ചെയ്തു..