മഹാമാരിയുടെ ടെൻഷൻ വേണ്ട; അതിജീവിക്കാം ഷഫ്‌ൾ ഡാൻസിന്റെ നാടൻ ശൈലിയിലൂടെ

കോവിഡ് എന്ന  മഹാമാരി ഉണ്ടാക്കുന്ന മാനസീക സമ്മർദ്ദം അതിജീവിക്കാൻ സഹായകമായ വീഡിയോ ഇറക്കി വൈറലായിരിക്കുകയാണ് ചൈനയിലെ ഒരു ഗ്രാമത്തിലെ കർഷക ദമ്പതികൾ. ഷഫ്‌ൾ ഡാൻസ് എന്ന നൃത്തരൂപത്തിന്റെ നാടൻ ആവിഷ്ക്കാരമാണ് ഇവരുടേത്. ചൈനയിൽ വൈറലായ ഈ വീഡിയോക്ക് കേരളത്തിലും ഇപ്പോൾ ആരാധകരേറെയുണ്ട്. 

 ഫാൻ ഡെദുയോ...  ഭാര്യ പെങ്.. ചൈനയിലെ ഒരു കാർഷിക ഗ്രാമത്തിൽ താമസിക്കുന്ന ഇവരെ ഇന്ന് ചൈനക്കാർ മുഴുവനും അറിയും. ഒരപകടത്തിൽ പെട്ട് വിഷാദരോഗിയായി മാറിയ ഫാനിനെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പെങ് ഷഫ്‌ൾ  ഡാൻസിനെ പറ്റി അറിയുന്നത്. 

മാനസീക സമ്മർദ്ദം ഇല്ലാതാക്കാനും ശാരീരികക്ഷമതക്കും അത്യുത്തമമെന്നു അറിഞ്ഞതോടെ പെങ് ഷഫിൾ ഡാൻസ് പഠിച്ചെടുത്തു. ഫാനിനു എളുപ്പത്തിൽ പഠിക്കാനാണ് നാടൻ ശൈലി പെങ് പരീക്ഷിച്ചത്. അതേറ്റു. ഫാനിൽ പ്രകടമായ മാറ്റങ്ങളുണ്ടായി. എന്നുവെച്ചാൽ ഉഷാറായി വീണ്ടും കൃഷി കുടുംബം കളി 

ചിരിയുമൊക്കെ വീണ്ടെടുത്തു.. അപ്പോഴാണ് കോവിടിന്റെ ആക്രമണം. ലോകം മുഴുവനും സമ്മർദ്ദത്തിലാവുന്നത് കണ്ടപ്പോൾ പെങ്ങും ഫാനും കൂടി തങ്ങളുടെ കൈവശമുണ്ടായിരുന്ന ഷഫിൾ മൃതസഞ്ജീവനി എടുത്ത് യൂട്യൂബിലിട്ടു... വേദിയൊന്നും ആവശ്യമില്ല.. എവിടേം എപ്പോ വേണമെങ്കിലും പ്രയോഗിക്കാം എന്ന തെളിവോടെ.സംഗതി വൈറലായി. ബാക്കി പറയണ്ടല്ലോ. നമ്മൾ മലയാളി കുട്ടീസ് ഏറ്റെടുത്തു ഷഫിൾ ഡാൻസിനെ. 

ഇനി ഒരല്പം ചരിത്രം കൂടി ഷഫിൾ ഡാൻസിനെ പറ്റി. 1980കളിൽ മെൽബണിൽ ആണ് ഇതിന്റെ ഉത്ഭവം. ചടുലമായ ഇലക്ട്രോണിക് സംഗീതത്തിനൊപ്പം കാല്പാദങ്ങൾക്കും കൈചലനത്തിനും പ്രാധാന്യമുണ്ട്. പാദങ്ങൾ വേഗത്തിൽ ശക്തമായി ഉപയോഗിക്കുമ്പോൾ രക്തയോട്ടം കൂടുതലാവുന്നു. ശരീരത്തിന്റെ 

വേഗചലനങ്ങളാണ് ഫിസിയോതെറാപ്പി ചെയ്യുന്ന പോലെയുള്ള ഗുണഫലം നൽകുന്നത്. അപ്പൊ വൈകണ്ട.. ആർക്കും പഠിക്കാം എവിടേം കളിക്കാം...