റോഡിൽ നിന്നും തുണി; മുഖത്ത് മാസ്ക്കാക്കി കുരങ്ങൻ; ‘ജാഗ്രത’ കണ്ടു പഠിക്കാം

മാസ്ക് വയ്ക്കാത്തവരെ ഓടിച്ചിട്ട് പിടിക്കേണ്ടി ഗതികേടിലാണ് നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥർ. കോവിഡ് രോഗം വ്യാപകമായി പടരുമ്പോഴും ജാഗ്രത ഇപ്പോഴും കുറവാണെന്ന് ദിനംപ്രതി മനസിലാവുകയാണ്. എന്നാൽ കൗതുകമുള്ള ഒരു വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കയ്യിൽ കിട്ടിയ തുണി മാസ്കായി ധരിച്ച് മാതൃക കാണിക്കുകയാണ് ഈ കുരങ്ങൻ. വിഡിയോ പഴയതാണെങ്കിലും കുരങ്ങന്റെ പ്രവൃത്തി മികച്ച പാഠമാണെന്ന് വ്യക്തമാക്കി ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വിഡിയോ പങ്കിട്ടിരിക്കുന്നത്. വിഡിയോ കാണാം.