പിഴയ്ക്കാത്ത ചുവടുകൾ, ഒത്ത മെയ്‍വഴക്കം; ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പില്‍ മെഡല്‍ വാരി നേത്രയും മയൂഖയും

SHARE
kalarichildren-(Morning-Express-HD)

ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിലെ മെഡൽ നേട്ടത്തിന്റെ ത്രില്ലിലാണ് ഏഴാം ക്ലാസ് വിദ്യാർഥിനികളായ നേത്രയും, മയൂഖയും. മെയ്പ്പയറ്റ്, ചുവട് എന്നിവയിലാണ് കൊച്ചി എളമക്കര സരസ്വതി വിദ്യാനികേതൻ സ്കൂൾ വിദ്യാർഥിനികളായ ഇരുവരും മെഡൽ സ്വന്തമാക്കിയത്. 

അണുവിട പിഴയ്ക്കാത്ത ചുവടുകൾ. ഒത്ത മെഴ്‌വഴക്കം.  ഉയർന്ന് ചാടിയും, ഞെരിഞ്ഞമർന്നും നേത്രയും മയൂഖയും നാല് മെഡലുകളാണ് പയറ്റി നേടിയത്.

കൊച്ചി എളമക്കര സരസ്വതി വിദ്യാനികേതൻ സ്കൂൾ വിദ്യാർഥിനികളായ ഇരുവരും സബ് ജൂനിയർ വിഭാഗത്തിലാണ് മത്സരിച്ചത്. അഹമ്മദാബാദിൽ നടന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ചുവട്, മെയ്പ്പയറ്റ് എന്നീ ഇനങ്ങളിലായിരുന്നു ഇരുവരുടെയും മെഡൽ നേട്ടം. വടക്കൻ സമ്പ്രദായവും തെക്കൻ സമ്പ്രദായവും യോജിപ്പിച്ചാണ് കുട്ടികളെ പഠിപ്പിച്ചതെന്ന് ആശാൻ വിനോദ് കുമാർ. 

രണ്ടുവർഷം മുൻപാണ് ഇരുവരും കളരിപ്പയറ്റ് പരിശീലനം ആരംഭിച്ചത്. ജില്ലാ, സംസ്ഥാനതല പോരാട്ടങ്ങൾക്ക് ശേഷമാണ് ഇവർ ദേശീയ ചാമ്പ്യൻഷിപ്പിന് എത്തിയത്. വടിപ്പയറ്റ്, വാൾപ്പയറ്റ് എന്നിവയിൽ പ്രാവീണ്യം നേടുക എന്നതാണ് ഇവരുടെ ഇനിയുള്ള ലക്ഷ്യം. 

MORE IN SPOTLIGHT
SHOW MORE