മൃതദേഹം മാറ്റുന്ന അതിഥി തൊഴിലാളി; ഭക്ഷണം പകുത്ത് പൊലീസുകാർ; വിഡിയോ

‘നേരെ സ്റ്റേഷനിലോട്ട് ചെന്നാ മതി. ഞങ്ങൾ വിളിച്ചു പറയാം. ഞങ്ങൾക്ക് തയാറാക്കി വച്ചിട്ടുള്ള ഭക്ഷണം ഉണ്ടാകും അതിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണം എടുത്തോ..’ സമൂഹമാധ്യമങ്ങളിൽ വൈറാലുന്ന വിഡിയോയിലെ ഹൃദയം തൊടുന്ന വാചകങ്ങളിലൊന്നാണ്. ട്രെയിനിടിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ എടുക്കാൻ പൊലീസിനെ സഹായിക്കാറുള്ള അതിഥി തൊഴിലാളിയെ വഴിയിൽ വച്ച് കണ്ടപ്പോഴാണ് പൊലീസുകാർ കാക്കിയുടെ സ്നേഹം കാണിച്ചത്.

തൊഴിലാളി ഭക്ഷണം തയാറാക്കാനുള്ള സാധനങ്ങൾ വാങ്ങാനിറങ്ങിയതായിരുന്നു. വഴിയിൽ വച്ച് പൊലീസ് ജീപ്പ് കണ്ടു. തൊഴിലാളിയെ തിരിച്ചറിഞ്ഞ പൊലീസുകാർ അവർക്കായി തയാറാക്കിയ ഭക്ഷണം സ്റ്റേഷനിൽ പോയി എടുത്തോളാൻ പറയുകയായിരുന്നു. അയാൾക്കൊപ്പമുള്ള പത്തുപേർക്കുള്ള ഭക്ഷണവും നൽകിയാണ് തൊഴിലാളിയെ യാത്രയാക്കിയത്. വിഡിയോ കാണാം.