പടികൾ കയറുന്ന ആനയെ കണ്ടിട്ടുണ്ടോ..?; ഇല്ലെങ്കിൽ ഇതാ കണ്ടോളൂ; വൈറൽ വിഡിയോ

മനുഷ്യരോളം തന്നെ ബുദ്ധിയും വിവേകവും ഉള്ള ജീവിയാണ് ആന. അതുകൊണ്ട് തന്നെ മുന്നിലെത്തുന്ന തടസ്സങ്ങളെ എങ്ങനെ തരണം ചെയ്യണമെന്നും അവയ്ക്കറിയാം. ഇതിന് പല ഉദാഹരണങ്ങളും ഉണ്ട്. ഇപ്പോഴിതാ ചെറിയ ചവിട്ടു പടികൾ ശ്രദ്ധയോടെ കയറുന്ന ആനയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

മുന്നിലുള്ള തടസ്സങ്ങളൊക്കെ എങ്ങനെ മറികടക്കണമെന്ന് ആനകൾക്കറിയാം എന്നതിന് തെളിവാണ് ഈ ദൃശ്യങ്ങൾ. പടികൾ ചവിട്ടിക്കയറി മുകളിലെത്തിയ ശേഷം പിന്തിരിഞ്ഞു നോക്കുന്ന ആനയേയും ദൃശ്യങ്ങളിൽ കാണാം.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് മനോഹരമായ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. നിരവധി ആളുകൾ ഈ ദൃശ്യത്തിനു താഴെ അഭിപ്രായങ്ങളും പങ്കുവച്ചിട്ടുണ്ട്. എങ്ങാനും ആന താഴെ വീഴുമോ എന്നായിരുന്നു പലരുടെയും പേടി. എന്നാൽ അപകടമൊന്നും സംഭവിക്കാതെ ആന മുകളിലെത്തിയതിന്റെ ആശ്വാസവും പലരും പങ്കുവച്ചു.