20 ലക്ഷം കാഴ്ചക്കാർ; ഉടമയ്ക്കൊപ്പം പാട്ടുപാടുന്ന നായ; ഇഷ്ട വിഡിയോ

രണ്ട് മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ് ഇൗ ഉടമയും ഗായകനും. പാട്ടുപാടുന്ന ഉടമയെ അതുപോലെ അനുകരിക്കാൻ ശ്രമിക്കുകയാണ് ഇൗ നായ. ഹാർമോണിയം വായിച്ച് ഉടമ പാടുമ്പോൾ സമീപത്തിരുന്ന് അതുപോലെ അനുകരിക്കുകയാണ് ഇൗ നായ.‘ഹാപ്പി ഹാർഡി ആൻഡ് ഹീർ’ എന്ന ചിത്രത്തിൽ റാണു മണ്ഡൽ പാടിയ ‘തേരിമേരീ കഹാനി’ എന്ന ഗാനത്തിനൊപ്പമാണ് നായയും പാടിത്തകർത്തത്. 

സുബിർ ഖാൻ എന്ന ഉടമയ്ക്കൊപ്പമായിരുന്നു ബാഖ എന്ന നായയുടെ പരിശീലനം. ഉടമയുടെ പാട്ടിനൊപ്പം തന്നെ ഓലിയിട്ടാണ് നായ മുന്നേറിയത്. പാട്ട് അതിന്റെ പാരമ്യതയിലെത്തിയപ്പോൾ മുൻകാലുകളുയർത്തി ഹാർമോണിയത്തിൽ തൊടാനും ശ്രമം നടത്തി. വാലാട്ടി ഏറെ ആസ്വദിച്ചായിരുന്നു നായുടെ പാട്ട്.

സുബിർ ഖാൻ തന്നെയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വിഡിയോ കാണാം.