ശാസ്ത്രജ്ഞർ ചാണകത്തെപ്പറ്റി കൂടുതൽ ഗവേഷണം നടത്തണം: കേന്ദ്രമന്ത്രി

പശുവിന്റെ ചാണകം, മൂത്രം എന്നിവയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കാൻ സാധിക്കുമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിം​ഗ്. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകും. രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ വൈസ് ചാൻസലര്‍മാര്‍ക്കും മൃഗഡോക്ടർമാർക്കും വേണ്ടി നടത്തിയ പരിപാടിയിലാണ് ഗിരിരാജിന്റെ പ്രസ്താവന. 

രാജ്യത്തെ ശാസ്ത്രജ്ഞർ ചാണകത്തെപ്പറ്റി കൂടുതൽ ഗവേഷണം നടത്തണമെന്നും മന്ത്രി പറയുന്നു. അങ്ങനെയായാൽ പാൽ ഉൽപാദനം നിർത്തിയാലും പശുക്കളെ പരിപാലിക്കാൻ കർഷകർക്ക് സാധിക്കും. തെരുവിലൂടെ അലയുന്ന പശുക്കൾ ഉത്തർപ്രദേശിൽ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. 

ചാണകത്തിൽ നിന്നും മൂത്രത്തിൽ നിന്നും പണം സമ്പാദിക്കാമെന്ന് അറിഞ്ഞാൽ കർഷകർ കന്നുകാലികളെ ഉപേക്ഷിക്കില്ല. കൃഷിചെലവ് കുറഞ്ഞാൽ ഗ്രാമങ്ങളും കർഷകരും അഭിവൃദ്ധിപ്പെടുമെന്നും മന്ത്രി പറയുന്നു.