ആടയാഭരണങ്ങളില്ലാതെ വധൂവരന്മാർ; സ്വർണവും പ്ലാസ്റ്റിക്കും ഇല്ല; ആ കല്യാണക്കഥ; വിഡിയോ

ഒരു മരച്ചുവട്ടിലാണ് റിൻസിയുടെയും ജോണിന്റെയും വിവാഹച്ചടങ്ങുകൾ. തൃശൂരിലെ കുട്ടനെല്ലൂര്‍ സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്ത ശേഷം പ്രിയപ്പെട്ടവരോടൊപ്പം അവർ ഒത്തുകുടി. മേക്കപ്പില്ലാതെ ആടയാഭരണങ്ങളില്ലാതെ വധൂവരന്മാര്‍. സന്തോഷത്തിൽ പങ്കുചേരാനെത്തിയത് വെറും 50 അതിഥികൾ. ജീവിതത്തിലെ പലഘട്ടങ്ങളിലായി സഹായിച്ച, സ്വാധീനിച്ച ആ 50 പേരോട് സംസാരിച്ചും ചിരിച്ചും അവർ ജീവിതം തുടങ്ങി. ഒരുമിച്ചൊരു മരം നട്ടു, ജോൺ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം കണ്ടു. പ്ലാസ്റ്റിക് ഇല്ല, ഒരു തരി സ്വർണം ഇല്ല, പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്തിരുത്തി. ഭക്ഷണത്തിന് മാംസാഹാരവും ഇല്ല.  ആർഭാടങ്ങളും പണക്കൊഴുപ്പും ഇല്ലാതെയും വിവാഹം ആഘോഷമാക്കാമെന്നും മനോഹരമാക്കാമെന്നും കാണിച്ചുതരികയാണ് ഈ ദമ്പതികൾ. തൃശൂരിലെ ഇക്കോഫ്രണ്ട്‌ലി, മിനിമൽ കല്യാണത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ജോണും റിൻസിയും.