കന്യകാത്വം തെളിയിക്കാനായില്ല; ഭാര്യക്ക് മര്‍ദനം; 10 ലക്ഷം നഷ്ടപരിഹാരം ആവശ്യം; കേസ്

കന്യകാത്വം തെളിയിക്കാനായില്ല എന്ന കാരണത്താൽ യുവതിക്ക് ഭർത്താവിന്റെ ക്രൂരമര്‍ദനം. കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ടതിന്റെ രോഷത്തില്‍ ഭാര്യവീട്ടുകാരോട് 10 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മെയ് 11ന് ഭിൽവാരയിൽവെച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹദിവസം തന്നെ യുവതിയോട് കന്യകാത്വം തെളിയിക്കാൻ ഭർത്താവ് ആവശ്യപ്പെട്ടു. വിവാഹത്തിന് മുമ്പ് അയൽവാസി തന്നെ ബലാത്സംഗത്തിനിരയാക്കിയതായി യുവതി ഭർത്താവിനോട് പറഞ്ഞു. 

പരിശോധനയില്‍ പരാജയപ്പെട്ടതോടെ ഭർതൃവീട്ടുകാരിൽനിന്നും യുവതിക്ക് മർദനമേൽക്കേണ്ടി വന്നു. മെയ് 31ന് നാട്ടുകൂട്ടം വിളിച്ചുചേർത്തായിരുന്നു ഭർത്താവ് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 498 എ (സ്ത്രീധനം), 384 (അപമാനം), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.