പണമില്ല നോക്കാൻ ആളില്ല; ചാർമിള ആശുപത്രിയിൽ; റിപ്പോർട്ട്

പണിമില്ലാത്തതിനാൽ തമിഴ്നാട്ടിലെ സർക്കാർ ആശുപത്രിയിൽ ആരോരുമില്ലാതെ ചികിൽസയിൽ തുടരുകയാണ് സിനിമാതാരം ചാർമിള. തമിഴ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.  അസ്ഥി സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, ചാര്‍മിളയെ സഹായിക്കാന്‍ ആരും കൂടെയില്ലെന്നും സമീപത്തുള്ള രോഗികളും അവരുടെ കൂടെയുള്ളവരുമാണ് ചാര്‍മിളയെ ശുശ്രൂഷിക്കുന്നതുമെന്നുമാണ് റിപ്പോർട്ടുകൾ.ചെന്നൈയിലെ കുല്‍പ്പക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്‍മിള ചികിത്സ തേടിയെത്തിയിരിക്കുന്നത്.

ജീവിതത്തിലെ കഷ്ടപ്പാടുകളെ കുറിച്ച് താരം തുറന്നുപറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഒരു കാലത്ത് മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുള്ള നടിയാണ് ചാര്‍മിള. വിവാഹമോചിതയായ ചാര്‍മിള രോഗിയായ അമ്മയ്ക്കും മകനുമൊപ്പമാണ് കഴിയുന്നത്. തന്‍റെ അമ്മയേയും മകനയേും നോക്കാന്‍ പണമില്ലെന്നും തനിക്ക് സിനിമയില്‍ അവസരം തരണമെന്നും നിര്‍മാതാക്കളോടായി ചാര്‍മിള കുറച്ചുനാള്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നു.രോഗബാധിതയായ അമ്മയും ചാര്‍മിളയക്കൊപ്പമാണ് കഴിയുന്നത്. അതിനിടെ വിക്രമാദിത്യന്‍ എന്ന സിനിമയിലൂടെ മലയാളത്തില്‍ തിരിച്ചെത്തിയിരുന്നു.