മുത്തശ്ശിക്ക് പ്രായം 34; മുത്തച്ഛന് 35–ഉം; അപൂർവനേട്ടം സ്വന്തമാക്കി ദമ്പതികൾ

യു.കെയിലെ ഏറ്റവും പ്രായം  കുറഞ്ഞ മുത്തച്ഛനും മുത്തശ്ശിയുമായിരിക്കുകയാണ് ജെന്നി മെഡ്‍ലാമും ഭർത്താവ് റിച്ചാർഡും. ജെന്നിക്ക് 34 വയസ്സും റിച്ചാർഡിന് 35 വയസ്സുമാണ് പ്രായം. ഇവരുടെ 16–കാരിയായ മകൾ ചർമെയ്ൻ കുഞ്ഞിന് ജന്മം നൽകിയതോടെയാണ് ഈ അപൂർവ നേട്ടം ദമ്പതികൾ സ്വന്തമാക്കിയത്. 

ഇക്കഴിഞ്ഞ ജൂണിലാണ് ചർമെയ്ന് പെൺകുട്ടി പിറന്നത്. ഇപ്പോഴാണ് ജെന്നിയെയും റിച്ചാർഡിനെയും യുകെയിലെ പ്രായം കുറഞ്ഞ മുത്തച്ഛനും മുത്തശ്ശിയുമായത്. ജെന്നിക്ക് 17 വയസ്സുള്ളപ്പോഴാണ് ചർമെയ്നെ പ്രസവിക്കുന്നത്. എന്നാൽ ചർമെയ്ന്റെ പിതാവുമായുള്ള ബന്ധം ജെന്നി അവസാനിപ്പിച്ചിരുന്നു. പിന്നീടാണ് റിച്ചാർഡിനെ പരിചയപ്പെടുന്നത്. അന്ന് ചർമെയ്ന് 5 വയസ്സ്. ഇവർ ഒരുമിച്ച് ജെന്നിയെ വളർത്തുകയായിരുന്നു. റിച്ചാർ‌ഡ് സ്വന്തം മകളായി കരുതി തന്നെ ചർമെയ്നെ സ്വീകരിച്ചു. 

കഴിഞ്ഞ വർഷമാണ് 16–കാരിയായ ചർമെയ്ൻ താൻ ഒരു അമ്മയാകാന്‍ പോകുന്നു എന്ന വിവരം മാതാപിതാക്കളെ അറിയിച്ചത്. രണ്ട് വർഷമായി തന്റെ കാമുകനുമായി പ്രണയത്തിലായിരുന്നു ചർമെയ്ൻ. എന്നാൽ മകളോട് ദേഷ്യപ്പെടുന്നതിന് പകരം ചർമെയ്നെ അവർ പിന്തുണച്ചു. പ്രസവകാലത്ത് എല്ലാ പരിരക്ഷയും നൽകി. 2021 ജൂണിൽ ചർമെ‍യ്ൻ ഐൽ എന്ന പെൺകുട്ടിക്ക് ജന്മം നൽകി. ഇപ്പോൾ രണ്ട് ജോഡി മാതാപിതാക്കളും കുഞ്ഞിനെ ഒരേ പോലെ നോക്കുന്നു. 

'തങ്ങളെ അറിയാത്തവർ കുഞ്ഞ് ഐൽ ജെന്നിയുടെയും റിച്ചാർഡിന്റെയും കുട്ടിയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. സത്യം പറഞ്ഞാൽ പോലും പലരും വിശ്വസിക്കാറില്ല. ‍ഞങ്ങൾ ഇപ്പോഴും മുപ്പതുകളുടെ തുടക്കത്തിലാണല്ലോ'. ജെന്നി പറയുന്നു. 12–ഉം 10–ഉം വയസ്സുള്ള രണ്ട് കുട്ടികൾ കൂടി ഇവർക്കുണ്ട്.