ഹൃത്വികിനോടുള്ള ആരാധന; ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

Hrithik and Representational Image

അമേരിക്കയിലെ ക്വീന്‍സില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ബോളിവുഡ് താരം ഹൃത്വിക് റോഷനോട് ഭാര്യയുടെ കടുത്ത ആരാധനയിൽ അസൂയ മൂത്താണ് കൊലപാതകമെന്നാണ് സൂചന. ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോജോയി(27)യെ കൊലപ്പെടുത്തിയത്.

താരത്തോടുള്ള ഭാര്യയുടെ അസൂയയിൽ ദിനേശ്വര്‍ പ്രകോപിതനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ബാർ ഡെൻഡറായി ജോലി നോക്കുകയായിരുന്നു ഡോണെ. വീട്ടിലിരുന്ന് ഹൃത്വിക് റോഷന്റെ സിനിമകള്‍ കാണുകയോ പാട്ടുകള്‍ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ അ്ത് നിർത്താൻ ഡോണെയോട് ഭർത്താവ് ആവശ്യപ്പെടുമായിരുന്നുവെന്ന് സുഹൃത്തുക്കൾ വെളിപ്പെടുത്തി.

കൊലപാതകത്തിന് ശേഷം  ദിനേശ്വര്‍, അക്കാര്യം ഡോണെയുടെ സഹോദരിക്ക് ഫോണ്‍ സന്ദേശം അയച്ചു. അപ്പാര്‍ട്‌മെന്റിന്റെ താക്കോല്‍ പൂച്ചട്ടിയുടെ ചുവട്ടിലുണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞു. ഭാര്യയുടെ മൃതദേഹത്തിന് സമീപത്താണ് ദിനേശ്വറിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.