മൊബൈല്‍ ഫോണെന്നാല്‍ ‘ചീത്ത’ സാധനമല്ല; പോരാട്ടം ജയിച്ച ആ പെണ്‍കുട്ടി ഇതാ

കോളജ് ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനായി നിയമപോരാട്ടം നടത്തിയത് സമൂഹത്തിലെ തെറ്റിധാരണകള്‍ മാറ്റാനാണെന്ന് വിദ്യാര്‍ഥിനി ഫഹീമാ ഷിറിന്‍. മൊബൈല്‍ ഫോണുകള്‍ ദുരുപയോഗത്തിനുവേണ്ടിയാണ് കുട്ടികള്‍ ഉപയോഗിക്കാറെന്ന് സമൂഹം ചിന്തിച്ചുവച്ചിരിക്കുന്നു. ഇങ്ങനെ ചിന്തിക്കുന്നവരെയും ദുരുപയോഗം ചെയ്യുന്ന കുട്ടികളെയും ബോധവത്ക്കരിക്കാനായിരുന്നു നിയമപോരാട്ടം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ നന്മയ്ക്കായി ഉപയോഗിക്കാന്‍ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തണമെന്നും ഫഹീമാ പറയുന്നു. കോഴിക്കോട് വടകര സ്വദേശിനിയായ ഫഹീമാ ചേളന്നൂര്‍ എസ്.എന്‍. കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ്. വിഡിയോ കാണാം.