‘ജീവനുള്ള കാറോ?’; ബിഎംഡബ്ല്യു വിഷൻ നെക്സ്റ്റ് 100; വിഡിയോ

വാഹനപ്രേമികളെ അമ്പരപ്പിക്കുന്ന വിഡിയോ. ജീവനുള്ള കാറാണോ ഇതെന്ന് ആരും സംശയിച്ചുപോകുന്ന തരത്തിലാണ് ഇൗ വാഹനത്തിന്റെ നിർമാണം. രണ്ടു വർഷം മുമ്പ് ബിഎംഡബ്ല്യു പ്രദർശിപ്പിച്ച വിഷൻ നെക്സ്റ്റ് 100 എന്ന കൺസെപ്റ്റ് മോഡൽ ഇത്തരത്തിലൊന്നാണ​്‍. തനിയെ ഓടുന്ന കാർ വേണമെങ്കിൽ മാനുവൽ മോഡിലും ഓടും. ഡ്രൈവർക്കെതിരെ വാഹനം വരുന്നുണ്ട് എന്ന് മുന്നറിയിപ്പ് നൽകുന്നതിനായുള്ള സെൻസർ കാറിനെ ജീവനുള്ളതുപോലാക്കുന്നു എന്നാണ് സൂപ്പർ കാർ ബ്ലോൺഡി പറയുന്നത്. കൂടാതെ കൗതുകകരമായ കാറിന്റെ നിരവധി ഫീച്ചറുകളും വിഡിയോയിൽ കാണിക്കുന്നുണ്ട്.

നൂറാം വാര്‍ഷികം ആഘോഷത്തോടനുബന്ധിച്ച് ബി എം ഡബ്ല്യു വിഷന്‍ നെക്‌സ്റ്റ് 100 എന്ന പേരില്‍ പുതിയ കണ്‍സെപ്റ്റ് കാര്‍ പുറത്തിറക്കിയത്. പേരു സൂചിപ്പിക്കും പോലെ 100 വര്‍ഷത്തിനു ശേഷം ഓട്ടോമൊബൈല്‍ മേഖല എങ്ങനെയിരിക്കും എന്നതിന്റെ സൂചന നല്‍കുന്ന വിധത്തിലാണ് കണ്‍സെപ്റ്റ് കാറിന്റെ രൂപകല്‍പന. പരമ്പരാഗത കാറുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് പുതിയ കണ്‍സെപ്റ്റ് മോഡല്‍. ഭാവി കാറുകള്‍ പൂര്‍ണമായും സ്വയംനിയന്ത്രിതമായിരിക്കും. ഇതിന് അടിവരയിടുന്ന തരത്തിലാണ് ബി എം ഡബ്ല്യു വിഷന്‍ നെക്‌സ്റ്റ് 100 കൊണ്‍സെപ്റ്റ് കാറിലെ സ്റ്റിയറിങ് സംവിധാനം. . സമീപ ഭാവിയിൽ ഇതേ മോഡൽ കാർ ബിഎംഡബ്ല്യു വിപണിയിലെത്തിക്കും എന്നു തന്നെയാണ് പ്രതീക്ഷ.