അമിതവേഗത്തില്‍ പാഞ്ഞ കാർ തടഞ്ഞു; അകത്ത് ശ്വാസം കിട്ടാതെ കുഞ്ഞ്; പിന്നെ സംഭവിച്ചത്

അമിത വേഗതയിൽ ഒരു സ്ത്രീയെ കാർ ഓടിക്കുന്നത് ശ്രദ്ധയിൽപെട്ടാണ് അമേരിക്കയിലെ ഗതാഗത ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ വാഹനം തടയുന്നത്. എന്നാൽ പിന്നീട് നടന്ന സംഭവങ്ങൾ തികച്ചും നാടകീയമായിരുന്നു. കാറിന്‍റെ ‍ഡോർ തുറന്നപ്പോൾ യുവതിയുടെ ക‌യ്യിലുണ്ടായിരുന്ന കുട്ടിയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ട് അതീവ ഗുരുതരാവസ്ഥയിൽ. അതും വെറും പന്ത്രണ്ട് ദിവസം പ്രയമുള്ള കുഞ്ഞ്.

ജൂൺ 11 ന് സമ്മർ‌വില്ലിൽ പട്രോളിംഗിനിടെയായിരുന്നു സംഭവം. സൗത്ത് കരോലിനയിലെ ഡെപ്യൂട്ടി ഓഫീസറായ വില്യം കിംബ്രോയാണ് ഡോർ തുറന്നതോടെ വിഷമത്തിലായത്. എന്നാൽ അദ്ദേഹം പതറിയില്ല. ശ്വാസ തടസ്സം നേരിട്ട കുഞ്ഞിന് സി‌പി‌ആർ കൊടുത്തു. കൃതൃമ ശ്വാസം ലഭിച്ച കുഞ്ഞ് പതിയെ പഴയ നിലയിലെത്തി. ഇങ്ങനെ അദ്ദേഹം  കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

‘കുഞ്ഞേ, എനിക്കുവേണ്ടി കരയൂ, എനിക്കുവേണ്ടി കരയൂ” കിംബ്രോ വിഡിയോയിൽ പറയുന്നത് കേൾക്കാം. ആ കണ്ണുകൾ തുറക്കൂ കുഞ്ഞേ എന്നും  കിംബ്രോ പറയുന്നുണ്ട്.

കിംബോ ചുണ്ടുകൾ മസാജ് ചെയ്യാൻ തുടങ്ങിയതിനുശേഷം കു‍ഞ്ഞ് പതിയെ കരയുന്നുണ്ട്. കുഞ്ഞിന്‍റെ ചെറിയ ശബ്ദങ്ങൾ കേട്ടയുടൻ “ഇങ്ങനെ കരയുന്നിടത്തോളം  അവൾ ശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ പാരാമെഡിക്ക് സംഭവസ്ഥലത്ത് എത്തി. അതുവരെ അദ്ദേഹം സി‌പി‌ആർ നൽകുന്നത് തുടർന്നു. പൊലീസ് ഉദ്യോഗസ്ഥന്‍റെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ബോഡിക്യാമിലൂടെയാണ് ദൃശ്യങ്ങൾ പുറത്തായത്. ജീവൻ രക്ഷിക്കാൻ പൊലീസുകാർ നടത്തിയ സമയോജിതകമായ മുന്‍ കരുതലുകളെ നിരവധിപോരാണ് അഭിനന്ദിക്കുന്നത്.

കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചാണ് കുഞ്ഞിൻറെ ശ്വാസം നിലച്ചതെന്നാണ് അമ്മ റൈലി പറയുന്നത്. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയും തുടർചികിത്സ നൽകുകയും ചെയ്തു. ഇപ്പോൾ അവൾ പൂര്‍ണ ആരോഗ്യവതിയാണ്,. എന്തായാലും കാറ്‍ തടഞ്ഞ് നിർത്തുമ്പോൾ കുഞ്ഞു മകളുടെ ജീവൻ രക്ഷിക്കാനാവുമെന്ന് അയാൾ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. കുഞ്ഞിന്‍റെ അവസ്ഥ കണ്ട് പരിഭ്രമിക്കാനോ അവരെ ഒഴിവാക്കാനോ ആ ഉദ്യോഗസ്ഥൻ ശ്രമിച്ചില്ല. പകരം അവൾക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകി. ഇതൊക്കെ കണക്കാക്കി അദ്ദേഹത്തിന് പ്രത്യേക ആദരവും നിന്ന് ലഭിച്ചു.