വരന് താലികെട്ടി വധു; അബദ്ധമറിയാതെ കല്ല്യാണം; പിന്നീട് നടന്നത്: വിഡിയോ

വിവാഹവേദയിൽ വരന്റെ കഴുത്തിൽ താലികെട്ടി വധു. മേളം പൊടി പൊടിക്കുന്നതിനിടയിൽ പെൺകുട്ടിക്ക് പറ്റിയ അബദ്ധം ആരും ശ്രദ്ധിച്ചുമില്ല. ആകാംക്ഷയും ആവേശവും മൂത്ത് വരന്റെ കഴുത്തിൽ‌ താലികെട്ടുന്ന വധുവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇതിലേറെ രസം കല്യാണത്തിന് കാർമികത്വം വഹിക്കാനെത്തിയ പൂജാരിയോ അതിഥികളോ പോലും ആദ്യത്തെ കുറച്ച് നിമിഷങ്ങളിൽ വധുവിന് സംഭവിച്ച അബദ്ധം തിരിച്ചറിഞ്ഞില്ല.

വധുവിനെ മാത്രം കുറ്റം പറയാൻ കഴിയില്ല. കാരണം പൂജാരിയുടെ നിർദേശമനുസരിച്ചാണ് അവള്‍ വരന്റെ കഴുത്തിൽ താലി ചാർത്തിയത്. വധു വരന്റെ കഴുത്തിൽ താലി ചാർത്തിയ ശേഷമാണ് വരന് സംഭവം മനസിലാകുന്നത്. ഉടൻതന്നെ വരൻ താലി വാങ്ങി പെൺകുട്ടിയെ അണിയിച്ചു. പക്ഷെ ഇതെല്ലാം കണ്ടു നിന്ന അതിഥികൾക്ക് ചിരിയടക്കാനായില്ല. വിഡിയോ കാണാം.