ഏകഭാര്യത്വത്തിനെതിരെ പ്രതിഷേധം; 9 വിവാഹം; ഒടുവില്‍ അനുഭവിക്കുന്നത്

ഒന്നിലധികം പങ്കാളികളെ കൈകാര്യം ചെയ്യുക എന്നത് ഒരു പണിപ്പെട്ട ജോലിയാണ്. അപ്പോഴാണ് ഒമ്പത് സ്ത്രീകളെ താൻ വിവാഹം ചെയ്തുവെന്ന് അവകാശപ്പെട്ട് ബ്രസീലിയന്‍ പൗരൻ രംഗത്തെത്തിയത്. അവരെ ഓരോരുത്തരെയും സന്തോഷിപ്പിക്കാൻ ഒരു 'സെക്‌സ് ടൈം ടേബിൾ' പോലും തയ്യാറാക്കിയിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. 

മോഡലും ഇൻഫ്ലുവൻസറുമായ ആർതർ ഒ ഉർസോ തന്റെ ഒമ്പത് പങ്കാളികളുമായുള്ള ദാമ്പത്യം എങ്ങനെ മുന്നോട്ട് കൊണ്ടു പോകുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ആരെയും നിരാശരാക്കാതെയാണ് തന്റെ പരിഗണനകളെന്നാണ് ആർതർ പറയുന്നത്. പങ്കാളികളെ എല്ലാവരെയും തൃപ്തിപ്പെടുത്തു എന്നത് വെല്ലുവിളിയാണെന്നും ഇയാൾ പറയുന്നു. മറ്റുള്ളവർ കരുതുന്നത് പോലെ അത്ര സുഗമമല്ല കാര്യങ്ങള്‍. പങ്കാളികൾക്ക് സ്നേഹം പങ്കുവെയ്യക്കുക സമ്മർദമേറിയതാണ്. ടൈംടേബിൾ അനുസരിച്ച് പങ്കാളികളെ സ്നേഹിക്കുക എന്നത് അത്ര എളുപ്പമല്ല. മാത്രമല്ല കൂട്ടതിലൊരാൾക്ക് വിലയേറിയ സമ്മാനം വാങ്ങി നൽകിയാൽ മറ്റുള്ളവർക്ക് അസൂയ ഉണ്ടാകുമെന്നും ആർതർ പറഞ്ഞു.

സ്വതന്ത്ര സ്നേഹം ആഘോഷിക്കുന്നതിനും ഏകഭാര്യത്വത്തിനെതിരായ പ്രതിഷേധത്തിനും വേണ്ടിയാണ് ഒമ്പത് പേരെ ആർതർ വിവാഹം ചെയ്തത്. ഇപ്പോൾ തന്റെ ഭാര്യമാരിൽ ഒരാളിൽ നിന്ന് വിവാഹമോചനം നേരിടുന്നുവെന്നു, അവൾ അവനെ തനിക്ക് മാത്രമായി ആഗ്രഹിച്ചതിനാൽ വേർപിരിയാൻ ആഗ്രഹിക്കുന്നുവെന്നുമാണ് പറയുന്നത്.