കുഞ്ഞുങ്ങളെല്ലാം എച്ച് ഐ വി ബാധിതർ; ‘അപ്പാ ’എന്ന വിളി മാത്രം മതി സോളമന്..

47 കുഞ്ഞുങ്ങൾക്ക് അപ്പയാണിന്ന് സോളമൻ രാജ്. ഹൈദരാബാദ് സ്വദേശിയായ സോളമനും ഭാര്യയ്ക്കും വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷവും സ്വന്തം രക്തത്തിൽ ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യമുണ്ടായിരുന്നില്ല. തുടർന്നാണ് ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്ന് ഇരുവരും തീരുമാനിച്ചത്. അതും ഇനിയാരും അന്വേഷിച്ച് വരില്ല എന്നുറപ്പുള്ള കുഞ്ഞിനെ വേണമെന്നും ആഗ്രഹിച്ചു.അങ്ങനെ എച്ച് ഐവി ബാധിതരായ കുഞ്ഞിനെ നോക്കാം എന്ന് ചിന്തിച്ചു.

അതിനിടെ ഇരുവർക്കും സന്താനഭാഗ്യമുണ്ടായി. സ്വന്തം ചോരയിൽ കുഞ്ഞുങ്ങൾ ജനിച്ചതോടെ കുറച്ച് കാലത്തേക്ക് ദത്തെടുക്കൽ എല്ലാം ഇരുവരും മറന്നു. എങ്കിലും അശരണരും  ആശ്രയമില്ലാത്തവരുമായ കുഞ്ഞുങ്ങൾ എന്നും സോളമന് വേദനയായിരുന്നു. അങ്ങനെയാണ് ഒരു സുഹൃത്ത് വഴി എച്ച് ഐവി ബാധിതനായ അർപ്പുത എന്ന ആണ്‍കുഞ്ഞിനെക്കുറിച്ച് സോളമൻ അറിയുന്നത്.  ആദ്യം വലിയ താൽപ്പര്യം തോന്നിയില്ലെങ്കിലും  ആ കുഞ്ഞുകാലയളവിലെ ജീവിതത്തിൽ അവനനുഭവിച്ച യാതനകൾ സോളമനെ പിടിച്ചു കുലുക്കി.അച്ഛനും അമ്മയും സഹോദരങ്ങളും എച്ച് ഐ വി ബാധിതരായി മരണത്തിന് കീഴടങ്ങിയപ്പോൾ ഒറ്റപ്പെട്ടു പോയവനാണ് ഏഴു വയസ്സുകാരൻ അർപുത.

വലിയ സാമ്പത്തികാവസ്ഥ അവകാശപ്പെടാനില്ലാത്ത സോളമന് ഒരു കുഞ്ഞിനെക്കൂടി നോക്കൽ പ്രയാസമാണെന്ന് തോന്നിയതോടെ അവന് വേണ്ടി പല ഓർഗനൈസേഷനുകളെയും സമീപിച്ചു. എച്ച് ഐവിയെ ആശങ്കയോടെ നോക്കിയ ആളുകളാരും അർപ്പുതത്തിന് തണലൊരുക്കിയില്ല. സോളമനില്ലെങ്കിൽ വീട്ടിൽ പോലും അരക്ഷിതനായ അർപ്പുതത്തെ പിന്നീട് ഓഫീസിലേക്ക് കൊണ്ടുപോയി തുടങ്ങി. അർപുതത്തെ കൂടെക്കൂട്ടിയതിന്റെ പേരിൽ സോളമന് സഹപ്രവർത്തകരിൽ നിന്ന് പോലും അവഗണന നേരിടേണ്ടി വന്നു. എല്ലാം സഹിച്ച സോളമൻ അർപുതത്തിനായി ജോലിയും ഉപേക്ഷിച്ചു. കൂട്ടിന് മറ്റൊരു പെൺകുഞ്ഞിനെക്കൂടി ദത്തെടുത്തു. സോളമന്റെ പുണ്യപ്രവർത്തി നാട് മുഴുവൻ പരന്നു. പിന്നാലെ രണ്ട് കുട്ടികളുമായി പ്രായം ചെന്നൊരാള്‍ സോളമനെ അന്വേഷിച്ചെത്തി. അവരെക്കൂടി ഏറ്റെടുക്കണമെന്ന് കരഞ്ഞ് പറഞ്ഞപ്പോൾ അവരെയും ഒപ്പം കൂട്ടി. പിന്നാലെ ചോദിക്കാനും അവകാശപ്പെടാനും ആരോരുമില്ലാത്ത സ്നേഹം മാത്രം കൊതിക്കുന്ന കുറെ കുഞ്ഞിക്കണ്ണുകൾ സോളമനെ തേടിയെത്തി. ഒരാളെയും സോളമനും തിരിച്ചയച്ചില്ല.

ഇപ്പോൾ എച്ച്ഐവി ബാധിതരായ  47 കുഞ്ഞുങ്ങളുണ്ട് ഷെൽട്ടർ ഹോമിൽ. എല്ലാവരുടെയും വാത്സല്യനിധിയായ അപ്പയാണ് സോളമൻ. ചിരിച്ചും കളിച്ചും ആടിയും പാടിയും അപ്പായ്ക്കൊപ്പം ആ കുഞ്ഞുങ്ങളും ചെന്നൈയിൽ സന്തോഷമായി ജീവിക്കുന്നു. ഒപ്പം ആരോരുമില്ലാത്ത കുറച്ച് സ്ത്രീകളും , സ്നേഹ സമ്പന്നരായ അമ്മമാരായും  ആ കുഞ്ഞുങ്ങൾക്കൊപ്പം