മുച്ചക്ക്ര വണ്ടിയില്‍ പാഞ്ഞ് ഈ ‘ഡെലിവറി ബോയി’; പ്രചോദനമെന്ന് കയ്യടി: വിഡിയോ

മുന്നേറണമെന്നുള്ള ആഗ്രഹമുണ്ടെങ്കിൽ ഏത് പരിമിതിയേയും മറികടക്കാം എന്നാണ് പറയുന്നത്. വെബ് ലോകത്തിന്റെ കയ്യടി നേടുകയാണ് പരിമിതികളെ അതിജീവിച്ച് ഫുഡ് ഡെലിവറി ഉപജീവനമാക്കിയ രാമു ജി. 

രാജസ്ഥാനിലെ ബീവാർ സ്വദേശിയാണ് രാമു ജി. സൊമാറ്റോയുടെ കീഴിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. മുച്ചക്ക്ര വണ്ടി ചവിട്ടി, മുന്നിൽ ഭക്ഷണപൊതിയുമായി പോകുന്ന ഇദ്ദേഹത്തിന്റെ വിഡിയോ നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. പരിമിതികൾ നോക്കാതെ രാമുവിന് ജോലി നൽകിയ സൊമാറ്റോയ്ക്കും അഭിനന്ദനപ്രവാഹമാണ്.