മുത്തച്ഛന് ആദരമര്‍പ്പിച്ച് കൊച്ചുമകളുടെ ഗാനാഞ്ജലി

Bindhu-Ravi
SHARE

കലാനിലയം കൃഷ്ണന്‍ നായര്‍ക്ക് ആദരമര്‍പ്പിച്ച് കൊച്ചുമകളുടെ കവര്‍സോങ്. കലാനിലയം ഫിലിംസ് നിര്‍മിച്ച താലപ്പൊലി എന്ന ചിത്രത്തിലെ വൃശ്ചികക്കാറ്റേ എന്ന ഗാനമാണ് കൊച്ചുമകള്‍ ബിന്ദുരവി ,കൃഷ്ണന്‍നായരുടെ നാല്‍പ്പത്തിനാലാം ചരമവാര്‍ഷികദിനമായ 24 ന്  പുറത്തിറക്കിയത്. 

കലാനിലയം  സ്ഥിരംനാടകവേദിയുടെ സ്ഥാപകന്‍ കലാനിലയം കൃഷ്ണന്‍ നായരുടെയും അഭിനേത്രിയായിരുന്ന കെ.ജി.ദേവകിയമ്മയുടെയും കൊച്ചുമകളാണ് ബിന്ദു രവി. ചെറുപ്പത്തില്‍ സംഗീതം പഠിച്ചെങ്കിലും പിന്നെ പിന്തുടര്‍ന്നില്ല. ലോക്ഡൗണ്‍കാലത്താണ് വീണ്ടും സംഗീതരംഗത്തേയ്ക്ക് വന്നത്. മുത്തച്ഛന് ആദരമര്‍പ്പിച്ചുകൊണ്ടാണ്  ഈ ഗാനം അവതരിപ്പിച്ചത്

കൃഷ്ണന്‍നായരുടെ അടുത്തസുഹൃത്തുകൂടിയായ നടന്‍ മധുവും താലപ്പൊലിയിലെ നായിക പ്രമീളയും ഓര്‍മകള്‍ പങ്കിടുന്നു. ചേരി വിശ്വനാഥ് എഴുതി വി. ദക്ഷിണാമൂര്‍ത്തി സംഗീതംപകര്‍ന്ന ഗാനമാണിത്. ഫിലിം സെന്‍സര്‍ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ബിന്ദുരവി ,സംഗീതനാടക അക്കാദമി , വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ എന്നിവയുടെ ഭരണസമിതി അംഗവുമായിരുന്നു. 

MORE IN SPOTLIGHT
SHOW MORE