വൈക്കത്തെത്തിയ പ്രിയപ്പെട്ട പരദേശി; 100 വയസ്സ് തികയുന്ന ചപ്പാത്തി കഥ

chapati
SHARE

ചോറ് കഴിഞ്ഞാൽ മലയാളിയുടെ ഊണു മേശയിൽ പിന്നെ ആർക്കായിരിക്കും അടുത്ത സ്ഥാനം. ചപ്പാത്തിക്ക് തന്നെ ആയിരിക്കുമെന്ന് ഒരു സംശയവുമില്ല. എന്നാൽ എങ്ങനെയായിരിക്കും പഞ്ചാബ്കാരനായ ചപ്പാത്തി കേരളത്തിൽ സ്ഥിരതാമസമാക്കിയത്. 100 വയസ്സ് തികയുന്ന ചപ്പാത്തി കഥ കേൾക്കാം.

സത്യാഗ്രഹത്തിനായി നൂറു വർഷം മുൻപ്  എത്തിയ സിക്കുകാരാണ് ചപ്പാത്തി എന്ന പുതിയ പലഹാരത്തെ വൈക്കത്തിന് പരിചയപ്പെടുത്തി കൊടുത്തത്. സമരക്കാർക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുന്നതായി അറിഞ്ഞതോടെ അന്നത്തെ പട്യല രാജാവ് മൂന്ന് കപ്പലിൽ ഗോതമ്പ് കയറ്റി അയച്ചു.

ഗാന്ധിജിയുടെ നിർദ്ദേശത്തോടെ സിക്കുകാർ കേരളം വിട്ട് തിരികെ പോയെങ്കിലും അന്നത്തെ സൗജന്യ ഭോജനശാലകളിൽ വിളമ്പിയ ചപ്പാത്തിയുടെ രുചി വൈക്കം ഇഷ്ടപ്പെട്ടു പിന്നാലെ എല്ലാ മലയാളികൾക്കും. ഇന്ന് ഹോട്ടലുകളിലും തട്ടുകടകളിലും ചപ്പാത്തിയുടെ സ്ഥാനം പൊറോട്ട കയ്യേറിയെങ്കിലും ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നവർക്ക് ഒന്നാമൻ എന്നും ചപ്പാത്തി തന്നെ. 

100 years since  chapati came to kerala

MORE IN SPOTLIGHT
SHOW MORE