കാന്‍ഡി ക്രെഷ് കളിക്കാനായി പള്ളിയുടെ ഫണ്ട് ഉപയോഗിച്ചു; മുന്‍ പുരോഹിതന്‍ അറസ്റ്റില്‍

Candy-crush
SHARE

ഫണ്ട് വെട്ടിപ്പിന്റെ നിരവധി കഥകൾ പലപ്പോഴും വാർത്തകളാവാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു ഫണ്ട് വെട്ടിപ്പാണ് പെൻസിൽവാനിയയിലെ ഒരു കത്തോലിക ഇടവകയിൽ നടന്നത്. ഫിലാഡല്‍ഫിയ ഇടവകയിലെ മുന്‍ പുരോഹിതനായിരുന്ന റവറന്റ് ലോറൻസ് കൊസാക്ക് 40,000 ഡോളറാണ് വെട്ടിച്ചതിനാണ് അറസ്​റ്റിലായത്. ഈ പണം പുരോഹിതൻ ചിലവഴിച്ചതാവട്ടെ ഗെയിമിങ്ങിനായും. കാൻഡി ക്രഷ്, മരിയോ കാർട്ട് എന്നിവയായിരുന്നു കൊസാക്കിന്റെ ഇഷ്ട ഗെയിമുകൾ.

ഗെയിമിന്റെ 'പവർ വർധിപ്പിക്കാനാണ്' താൻ പണം ചിലവഴിച്ചതെന്ന് കൊസാക്ക് അന്വേഷണ ഉ​ദ്യോ​ഗസ്ഥരോട് പറഞ്ഞു. ഗെയിം അഡിക്ഷൻ മാറ്റാനായി താൻ കൗൺസിലിങ്ങിന് പോകുന്നുണ്ടെന്നും പള്ളിയുടെ ചിലവഴിച്ചത് മനപ്പൂർവമല്ലെന്നും കസാക്ക് പറഞ്ഞു. പള്ളിയുടെ പേരിലുള്ള ക്രെ‍ഡിറ്റ് കാർഡ് തന്റെ അക്കൗണ്ടിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളതിനാലാണ് പിഴവ് സംഭവിച്ചതെന്നും അദ്ദേഹം പറ‍ഞ്ഞു. പള്ളിയുെട ക്രെഡിറ്റ് കാർഡിലേക്ക് കൊസാക്ക് 10000 ഡോളർ തിരിച്ചടച്ചുെവെന്ന് ഇടവക അധികൃതര്‍ വെളിപ്പെടുത്തി. കൂടാതെ 8000 ഡോളർ ചെക്കായും ഒപ്പം മാപ്പ് അപേക്ഷിച്ച് ഒരു കത്തും കൊസാക്ക് അയച്ചിരുന്നു. 

ആപ്പിള്‍ ഇടപാടിനായി പള്ളി വക തുക ചിലവഴിച്ചതിന് 2022ല്‍ കൊസാക്കിനെ പള്ളിയില്‍ നിന്നും നീക്കം ചെയ്​തിരുന്നു. സ്​പോണ്‍സര്‍ ചെയ്യുന്ന പെണ്‍കുട്ടിക്ക് സമ്മാനങ്ങള്‍ വാങ്ങാനായും കൊസാക്ക് പള്ളിയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ട്. പള്ളിയില്‍ നിന്നും പുറത്താക്കപ്പെട്ട കൊസാക്ക് നിലവില്‍ ജാമ്യത്തിലാണ്. 

Former priest arrested for stealing church money

MORE IN SPOTLIGHT
SHOW MORE