മുറിയില്‍ ‘മോണ്‍സ്റ്റ’റുണ്ടെന്ന് മകള്‍; അവിശ്വസിച്ച് മാതാപിതാക്കള്‍; ഭിത്തി കണ്ട് നടുക്കം

honeybee-girl
SHARE

തന്‍റെ മുറിയിലെ ഭിത്തിയില്‍ ‘മോണ്‍സ്റ്റ’റുണ്ടെന്ന പരാതിയുമായാണ് മൂന്നു വയസ്സുകാരി മാതാപിതാക്കളെ സമീപിച്ചത്. എന്നാല്‍ അവരാകട്ടെ കുഞ്ഞ് എന്തൊക്കെയോ കഥ പറയുകയാണെന്നാണ് കരുതി. പലവട്ടം ഇത് ആവര്‍ത്തിച്ചപ്പോള്‍ മകളെ സമാധാനിപ്പിക്കാനായി അവര്‍ ഒരു കുപ്പി വെള്ളം എടുത്ത് കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു, ഇത് മോണ്‍സ്റ്ററെ തകര്‍ക്കുന്ന സ്പ്രെയാണ്. മോണ്‍സ്റ്റര്‍ വരുമ്പോള്‍ ഇത് സ്പ്രെ ചെയ്താല്‍ മതിയെന്ന്. കുഞ്ഞ് അത് വിശ്വസിച്ചു. പക്ഷേ ഒരുദിവസം കുഞ്ഞ് കിടക്കുന്ന മുറി പരിശോധിച്ചപ്പോള്‍ മാതാപിതാക്കള്‍ ഞെട്ടി.

മകള്‍ പരാതി പറഞ്ഞുകൊണ്ടിരുന്ന ഭിത്തിക്കുള്ളില്‍ പതിനായിരക്കണക്കിന് തേനീച്ചകള്‍ കൂടുകൂട്ടിയിരിക്കുന്നു. യു.എസിന്‍റെ ഭാഗമായ നോര്‍ത്ത് കരോലിനയിലാണ് സംഭവം. നൂറു വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു ഫാം ഹൗസിലാണ് ആഷ്ലി മാസിസ് ക്ലാസ് തന്‍റെ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ഇവിടെ താമസിച്ചിരുന്നത്. മകളുടെ പരാതി കാര്യമായി ഗൗനിക്കാതെയിരുന്ന ആഷ്ലി വീടിന്‍റെ ചിമ്മിനി ഭാഗത്തായി തേനീച്ചകള്‍ പറക്കുന്നത് ശ്രദ്ധിച്ചു. ഇത് സ്ഥിരമായപ്പോള്‍ തേനീച്ചയുടെ ഉറവിടം കണ്ടെത്താനായി ഒരാളെ വിളിച്ചുവരുത്തി. യു.എസില്‍ സംരക്ഷിക്കപ്പെടുന്ന ജീവജാലങ്ങളുടെ പട്ടികയിലുള്ളതാണ് തേനീച്ചകള്‍. അതുകൊണ്ട് ഇവയെ പിടികൂടാനും പ്രത്യേകം ആളുകളുണ്ട്.

അങ്ങനെയെത്തിയ തേനീച്ച പിടുത്തക്കാരന് വീട്ടിനുള്ളിലെ ഭീമാകാരന്‍ തേനീച്ചക്കൂട് കണ്ടെത്തിയത്. തേനീച്ചകളുടെ പിന്നാലെ നടന്നപ്പോള്‍ അവ വന്നുനിന്നത് മകളുടെ മുറിയിലാണെന്ന് കണ്ട് ആഷ്ലിയും ഒന്ന് ഞെട്ടി. ഭിത്തിയില്‍ പരിശോധന നടത്തുന്നതിന്‍റെ ഭാഗമായി ഒരു തെര്‍മല്‍ ക്യാമറ കൊണ്ടുവന്നു. ഭിത്തിയിലെ നാണയത്തുട്ടിന്‍റെ വലുപ്പം മാത്രമുള്ള സുഷിരത്തിലൂടെ ക്യാമറ കടത്തിയപ്പോള്‍ കണ്ടത് പതിനായിരക്കണക്കിന് തേനീച്ചകളെ. ഇത്രയും വലിയ തേനീച്ചക്കൂട് തന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് ഇവയെ പിടികൂടാനെത്തിയ ആള്‍ പറ‍ഞ്ഞുവെന്ന് ആഷ്ലി പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

65,000ത്തോളം തേനീച്ചകളാണ് ഇവിടെയുണ്ടായിരുന്നത്. 45 കിലോയുള്ള തേനടയും കണ്ടെടുത്തു. എട്ടുമാസത്തോളമെടുത്താണ് തേനീച്ചകള്‍ ഇതുണ്ടാക്കിയത്. തേനീച്ചകളുടെ ശബ്ദം കേട്ടാണ് മകള്‍ മുറിയില്‍ മോണ്‍സ്റ്ററുണ്ടെന്ന് പറഞ്ഞത്. വീടിന് തേനീച്ചകള്‍ വലിയ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. വയറിംങ് അടക്കം എല്ലാം മാറ്റേണ്ടി വന്നു. നല്ലൊരു തുക അതിനായി ചെലവായി. ഇത്തരം കാര്യങ്ങളുമായി ചെന്നാല്‍ ഇന്‍ഷൂറന്‍സ് പോലും കമ്പനികള്‍ തരാറില്ലെന്നും ആഷ്ലി കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ നിന്ന് പിടികൂടിയ തേനീച്ചകളെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. 

A little girl said monsters were in her bedroom: But the scene was unbelievable.

MORE IN SPOTLIGHT
SHOW MORE