മുഖ്യമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസ് വക 'വാഴപ്പിണ്ടി'; വേറിട്ട പ്രതിഷേധം

പെരിയ ഇരട്ടക്കൊലപാതകത്തിൽ മൗനം പാലിച്ച സാംസ്കാരിക നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പ്രതീകാത്മക പ്രതിഷേധം. സാഹിത്യ അക്കാദമി ഓഫീസിലെത്തി നേതാക്കൾക്ക് വാഴപ്പിണ്ടി നൽകിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. സ്വകാര്യ കൊറിയറിൽ മുഖ്യമന്ത്രി പിണറായി വിജയനും വാഴപ്പിണ്ടി ലഭിച്ചു. 

സാംസ്കാരിക നായകന്മാർക്ക് വാഴപ്പിണ്ടി നൽകിയതിനെ വിമർശിച്ചതോടെയാണ് മുഖ്യമന്ത്രിക്കും വാഴപ്പിണ്ടി നൽകാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചത്. എന്നാൽ സ്പീഡ് പോസ്റ്റിലൂടെ വാഴപ്പിണ്ടി സ്വീകരിക്കേണ്ട എന്ന് അറിയിച്ചതോടെയാണ് സ്വകാര്യ കൊറിയർ തിരഞ്ഞെടുത്തത്. 

വെള്ളിയാഴ്ച വാഴപ്പിണ്ടിയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കാണാൻ എത്തിയിരുന്നു. ഇവരെ തടഞ്ഞതോടെയാണ് സ്പീഡ് പോസ്റ്റിൽ അയക്കാൻ ശ്രമിച്ചത്.