വിലക്ക്; മട്ടന്നൂരിലെത്തി മൊഴിയെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ ഇ.പി.ജയരാജന്‍ മര്‍ദിച്ചെന്ന കേസില്‍ മട്ടന്നൂരെത്തി മൊഴി രേഖപ്പെടുത്തണമെന്നു ഫര്‍സീന്‍ മജീദും നവീന്‍കുമാറും. വലിയതുറ പൊലീസിനെ അഭിഭാഷകന്‍ മൃദുല്‍ ജോണ്‍ മാത്യു മുഖേനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇരുവരും തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. മൊഴിയെടുക്കാനായി ഇന്നും നാളെയും തിരുവനന്തപുരത്തെത്തണമെന്ന് ഇരുവരോടും വലിയതുറ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ആദ്യം കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസ് കോടതി നിര്‍ദേശത്തെ തുടര്‍ന്നു ജാമ്യമില്ലാ വകുപ്പു പ്രകാരം ജയരാജനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്.