വധുവും കൂട്ടുകാരികളും ഗൗണിൽ; വരനെത്തിയത് കാർട്ടൂൺ വേഷത്തിൽ; അസാധാരണ വിവാഹം

ജെസ് ലൂമെൻ– ഔർഡി മുറേ എന്നീ അമേരിക്കൻ സ്വദേശികളുടെ വിവാഹമാണു ശ്രദ്ധേയമായത്. വിവാഹദിനത്തിൽ ഇളം നീല നിറത്തിലുള്ള ഗൗണ്‍ ഔർഡി ധരിച്ചപ്പോൾ, കോട്ടും സ്യൂട്ടും ഒഴിവാക്കി ജെസ് എത്തിയത് കാഷ്യുൽ ലുക്കിൽ. പരമ്പരാഗത നിറമായ ഐവറിയിൽ വിവാഹ വസ്ത്രങ്ങളണിഞ്ഞ് കൂട്ടുകാരികൾ ഒപ്പം നിന്നു. ജെസ്സിന്റെ സുഹൃത്തുകൾ ജെസ്സിനെപ്പോലെ വേഷം ധരിച്ചു. ഔർഡി തന്നെയാണു സ്വന്തം വിവാഹ ഗൗൺ ഡിസൈൻ ചെയ്തത്.

മിക്ക സ്ത്രീകൾക്കും തങ്ങളുടെ വിവാഹ ഗൗണ്‍ ഒരു തവണ മാത്രമേ ധരിക്കാൻ സാധിക്കൂ എന്നു ചിന്തിച്ചപ്പോൾ ദുഃഖം തോന്നി. അതുകൊണ്ടാണ് പരമ്പരാഗത ആചാരങ്ങൾ പിന്തുടരാതെ, വിവാഹവസസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടതെന്നു വരൻ ജെസ് ലൂമെന്‍ സമൂഹമാധ്യമത്തിൽ കുറിച്ചു. 

ഈ ആശയം മുന്നോട്ടുവച്ചപ്പോൾ നിരവധി സ്ത്രീകൾ പിന്തുണച്ചു. പക്ഷെ, വെഡ്ഡിങ് ഗൗൺ പാകമാകാതെ വരുമോ എന്നതായിരുന്നു സംശയം.

‘‘ചില യുവതികൾ മാതാവിന്റെയോ ബന്ധുക്കളുടെയോ വിവാഹവസ്ത്രം ധരിച്ചാണ് എത്തിയത്. വിവാഹവസ്ത്രം ഇല്ലാത്തവരോടും ധരിക്കാൻ താൽപര്യമില്ലാത്തവരോടും കറുപ്പോ വെളുപ്പോ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിരുന്നു’’ വിവാഹം കഴിക്കാത്തവർ എന്താണു ചെയതത് എന്ന ചോദ്യത്തിനു കമന്റിലൂടെ ഔർഡി മറുപടി നൽകി.

അതിനുശേഷം ഒരുക്കിയ വെഡ്ഡിങ് പാർട്ടിയും അസാധാരണമായിരുന്നു. കാർട്ടൂൺ കഥാപാത്രത്തിന്റെ വേഷത്തിലായിരുന്നു വരൻ പാർട്ടിയിൽ പങ്കെടുത്തത്. സുഹൃത്തുക്കളും ഇതിനൊപ്പം കൂടി. ‘ജെസ്സിന്റെയും ഔർഡിയുടെയും അസാധാരണ വിവാഹത്തിന്റെ ചിത്രങ്ങൾ’ എന്ന തലകെട്ടോടെയാണു ചിത്രങ്ങള്‍ വൈറലായത്.