വീട്ടിൽ ബിജെപി പതാകയുയർത്തി സുരേന്ദ്രൻ; 'ചെടിച്ചട്ടിക്ക്' ട്രോൾ

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി ക്യാംപെയിന്റെ ഭാഗമായി വീടിന് മുന്നിൽ പതാകയുയർത്തി കെ സുരേന്ദ്രൻ. ഫെയ്സ്ബുക്കിലൂടെ പതാക ഉയർത്തിയ ചിത്രവും സുരേന്ദ്രൻ പങ്കുവെച്ചിട്ടുണ്ട്. 

''എന്റെ കുടുംബം ബി ജെ. പി കുടുംബം ക്യാമ്പയിനിന്റെ ഭാഗമായി വീട്ടിൽ പാർട്ടി പതാക ഉയർത്തി''-ചിത്രം പങ്കുവെച്ച് സുരേന്ദ്രൻ കുറിച്ചു.  

മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തതകരെ ചിത്രത്തിൽ കാണാം.

എന്നാൽ വീടിന് മുന്നിലെ ചെടിച്ചട്ടിയിൽ പതാക ഉയർത്തിയ സുരേന്ദ്രനെ വിമർശിച്ചും ട്രോളിയും നിരവധി പേർ രംഗത്തെത്തി. ചെടിച്ചട്ടിയിൽ നാട്ടിയത് തട്ടിക്കൂട്ട് കൊടിമരമാണെന്നാണ് പ്രധാന ട്രോൾ.  ചെടിച്ചട്ടി ആയത് നന്നായി. അടുത്ത വീട്ടിലേക്ക് പറിച്ചുനടാമല്ലോ എന്നാണ് മറ്റൊരു കമന്റ്.