കൊച്ചിയെ കുളിർമഴ പെയ്യിച്ച് ഹിന്ദുസ്ഥാനി സംഗീതസന്ധ്യ

ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ കുളിര്‍മഴ പെയ്യിച്ച് കൊച്ചിയില്‍ സംഗീത സന്ധ്യ. മാനവ് ഭാരത് സംഗീത വിദ്യാലയത്തിന്‍റെ നേതൃത്വത്തിലായിരുന്നു സംഗീത സന്ധ്യ.

ഹിന്ദുസ്ഥാനി സംഗീതത്തെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരുകൂട്ടമാളുകളാണ് സംഗീതസന്ധ്യ ആസ്വദിക്കാന്‍ കൊച്ചിയില്‍ ഒന്നിച്ചിരുന്നത്. കാതും മനസും കുളിര്‍പ്പിക്കുന്ന പാട്ടുകള്‍ ആസ്വാദകര്‍ക്കിടയിലേക്ക് പെയ്തിറങ്ങി.

പ്രശസ്ത ഹിന്ദുസ്ഥാന സംഗീതജ്ഞന്‍ സുധീര്‍ എച്ച് പൊട്ടെയ്ക്കൊപ്പം പുതുതലമുറക്കാരും പാടി. ഗായകനും സംഗീത സംവിധായകനുമായ രമേഷ് നാരായണനായിരുന്നു സംഗീതാരാധന എന്നു പേരിട്ട  കൂട്ടായ്മയിലെ മുഖ്യാതിഥി.