നഖത്തിൽ പ്രസവത്തിന്റെ ചിത്രം കൊത്തിയെടുത്ത് വിഡിയോ; ലോകമാകെ വൈറൽ; രോഷം

നഖങ്ങളിൽ ചിത്രപ്പണികൾ നടത്തി സുന്ദരമാക്കുന്നതിനെയാണ് നെയിൽ ആർട്ട് എന്ന് വിളിക്കുന്നത്. നഖം വളർത്തി അതിൽ പല ചിത്രങ്ങൾ വരയ്ക്കുന്നതിനപ്പുറം വലിയ പരീക്ഷണങ്ങളൊന്നും ആരും നടത്താറില്ല. എന്നാലിപ്പോൾ റഷ്യയിലുള്ള ഒരു മാനിക്കൂർ വിദഗ്ധ നെയിൽ സണ്ണിയുടെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്.

നഖത്തിൽ പ്രസവത്തിന്റെ ചിത്രമാണ് ഇവർ കൊത്തിയത്. ആശുപത്രി വേഷമണിഞ്ഞ ഒരു സ്ത്രീയുടെയും പൊക്കിൾ വിച്ഛേദിക്കാത്ത കുഞ്ഞിന്റെ രൂപവും ഇവർ നഖത്തിൽ ഉണ്ടാക്കിയെടുത്തു. ഏറെ നേരം സമയമെടുത്താണ് ഇവരിത് ചെയ്തത്. എന്നാൽ ഈ കലാരൂപം സോഷ്യൽ ലോകത്തിന് അത്ര സുഖിച്ച മട്ടില്ല. നഖത്തിൽ ഇത്തരം ഭീകരകലയുടെ ആവശ്യമില്ല, ലളിതമായതാണ് ചേരുകയെന്നാണ് ഭൂരിപക്ഷാഭിപ്രായം.