ഹൃദയം തൊട്ട് ആര്യനന്ദ; കയ്യടിച്ച് ആരാധകർ; ഒപ്പം ശുദ്ധ സംഗീതവും

സംഗീത വേദികളിലെ മികച്ച ആലാപനം കൊണ്ട് ദേശീയതലംവരെ ശ്രദ്ധ നേടിയ ഒരു കോഴിക്കോട്ടുകാരിയുണ്ട്. രണ്ടു വയസുമുതൽ പാട്ടിനെ സ്വന്തം ജീവനായി കാണുന്ന ആര്യനന്ദ എന്ന കൊച്ചു മിടുക്കി. സംഗീത ലോകത്തെ പുതിയ പ്രതീക്ഷയായ ആര്യനന്ദയുടെ വിശേഷങ്ങളറിയാം

ഭാവസാന്ദ്രമായ ഓരോ ഈരടിയും ഹൃദയത്തിലേക്ക് ചേർത്തുവച്ച് പാടുകയാണ് ആര്യനന്ദ. ചെറിയ പ്രായത്തിൽ ഈ അഞ്ചാം ക്ലാസുകാരി നേടിയെടുത്ത സമ്മാനങ്ങൾ നിരവധി. സംഗീത ലോകത്ത് ആര്യനന്ദയെ കൈപ്പിടിച്ച് നടത്തുന്നത് സംഗീതാധ്യാപകരായ അച്ഛനും അമ്മയുമാണ്. 

ആര്യനന്ദയിലെ പാട്ടുകാരിയെ രൂപപ്പെടുത്തിയടുത്തതിൽ പ്രധാന പങ്കും ഈ മാതാപിതാക്കൾക്ക്  തന്നെയെന്ന് പറയാം. രണ്ടര വയസിലാണ് ആര്യനന്ദ ആദ്യമായി മുളിയത്. പിന്നീട് അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീത ക്ലാസുകളിൽ പോയി. 

ദക്ഷിണേന്ത്യന്‍ സംഗീത റിയാലിറ്റി ഷോകളിലെ മിന്നുന്ന പ്രകടനങ്ങളാണ് ആര്യനന്ദയെ നാടിന്റെ പ്രിയങ്കരിയാക്കിയത്. 

സംഗീത പരിപാടികളുടെ തിരക്കിനിടയിലും പരിശീലനം മുടക്കാന്‍ തയാറല്ല.  ജാനകിയമ്മയുടെ പാട്ടുകളോടാണ് ഏറെ ഇഷ്ടം. ശുദ്ധമായ സംഗീതത്തെ സ്നേഹിക്കുന്ന ഒരു പിന്നണി ഗായികയാകണമെന്ന ആഗ്രഹമാണ് മനസുനിറയെ.