വര്‍ഗീസിന് ജീവിക്കണമെങ്കിൽ റോസിലി വേണം ഒപ്പം നിങ്ങളുടെ സഹായവും

രോഗത്തിനൊപ്പം ജീവിതസാഹചര്യങ്ങള്‍കൂടി പ്രതികൂലമായതോടെ തീര്‍ത്തും ബുദ്ധിമുട്ടിലായ ദമ്പതികളെക്കുറിച്ചാണ് ഈ വാര്‍ത്ത. കൊച്ചിയില്‍ കാക്കനാട്ടെ വാടകവീട്ടില്‍ ക്യാന്‍സറിനോട് മല്ലിടുന്ന അറുപത്തിയഞ്ചുകാരന്‍ എം.ജെ.വര്‍ഗീസ് നിങ്ങളുടെ സഹായംതേടുകയാണ്. 

സഹായംതേടിവന്ന ഒരു ഫോണ്‍കോളിലാണ് വര്‍ഗീസിനെത്തേടി ഞങ്ങള്‍ കാക്കനാട്ടെത്തുന്നത്. അന്നനാളത്തിലെ ക്യാന്‍സര്‍ രണ്ടാംഘട്ടത്തിലാണ്.  അസുഖമുണ്ടാക്കിയ ദുര്‍ഗന്ധമകറ്റാന്‍ വര്‍ഗീസിന്റെ നിര്‍ബന്ധപ്രകാരം കത്തിച്ചുവച്ച ചന്ദനത്തിരിക്കുമുന്നിലിരുന്ന് ഭാര്യ റോസിലി കാര്യങ്ങള്‍ വിശദീകരിച്ചു. ആലപ്പുഴ ചമ്പക്കുളം സ്വദേശിയായ വര്‍ഗീസ് വര്‍ഷങ്ങളോളം പല ഹോട്ടലുകളില്‍ പാചകക്കാരനായിരുന്നു. രോഗബാധിതനായതോടെ ആ ജോലി അവസാനിപ്പിച്ചു. പ്ലേ സ്കൂളില്‍ ആയയായിരുന്നു റോസിലി. വര്‍ഗീസിനെ ശുശ്രൂഷിക്കാന്‍ ആ ജോലി അവസാനിപ്പിച്ചു. ട്യുബ് വഴി വെള്ളവും ദ്രവരൂപത്തിലുള്ള ഭക്ഷണവും വര്‍ഗീസിന് നല്‍കണമെങ്കിലും റോസിലിയുടെ കൈയ്യെത്തണം. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് റേഡിയേഷനും കീമോയും. വണ്ടിക്കുലിക്ക് ഉള്‍പ്പടെ നാട്ടുകാരും ചില ബന്ധുക്കളും നല്‍കുന്ന തുച്ഛമായ തുകയാണ് ആശ്രയം. 

ഇതില്‍ കൂടുതല്‍ ഒരു കാന്‍സര്‍ രോഗിയുെട ദുരിതവും ജീവിതാവസ്ഥയും പറഞ്ഞറിയിക്കുക എന്നതും പ്രയാസമാണ്. കാക്കനാട്ടെ എസ്.ബി.െഎ സിവില്‍ സ്റ്റേഷന്‍ ശാഖയിലെ അക്കൗണ്ടിലേക്ക് സഹായമെത്തിക്കാം.

റോസിലി വര്‍ഗീസ് 

A/C NUM: 67222116541

എസ്.ബി.െഎ , കാക്കനാട് സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച്

IFSC CODE: 0070339