അമ്മ വൃക്ക നൽകി, എന്നിട്ടും ദുരിതംപേറി മകൻ; കനിവുള്ളവർ കനിയണം

മാതാവ് നല്‍കിയ വൃക്കയും മതിയാവാതെ ദുരിതംപേറി ഒരു മകന്‍. ആലപ്പുഴ സ്വദേശി നസീം നസീറാണ് രണ്ടാംതവണയും വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ കേഴുന്നത്. മൂന്നുവര്‍ഷം മുന്‍പ് ഉമ്മ, ആബിദ പകുത്തുനല്‍കിയ വൃക്കയും ഇപ്പോള്‍ തകരാറിലാണ് 

ശ്വാസമെടുക്കാന്‍ പോലും 29 കാരനായ നസീമിന് ബുദ്ധിമുട്ടാണ്. മൂന്നുവര്‍ഷം മുന്‍പാണ് വൃക്കകള്‍ തകരാറിലായത്. നാട്ടുകാര്‍ പിരിവെടുത്ത് ചികില്‍സയ്ക്കുള്ള പണം കണ്ടെത്തി. ഉമ്മ ആബിദ തന്റെ ഒരു വൃക്ക മകനുനല്‍കി. ശസ്ത്രക്രിയ വിജയിച്ചു. പക്ഷേ പലപ്പോഴും ആവശ്യത്തിന് പണമില്ലാത്തതിനാല്‍ മരുന്നുകള്‍ എല്ലാം കൃത്യമായി വാങ്ങാന്‍ കഴിഞ്ഞില്ല. ഉമ്മ നല്‍കിയ വൃക്കയും ഇപ്പോള്‍ തകരാറിലാണ്. പട്ടിണിപോലും കിടക്കേണ്ടിവന്ന ദിനങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഈ അമ്മ കരയും..

നസീമിന്റെ ശാരീരിക അവസ്ഥ ഗുരുതരമാണ്. ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് ചെയ്യണം. പണമില്ലാത്തതിനാല്‍ അത് രണ്ടായി കുറയ്ക്കേണ്ടി വന്നു ഈ കുടുംബത്തിന്. അവലൂക്കുന്ന് കോളനിയിലെ ഒന്നരസെന്റിലുള്ള ഈ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് നസീം കഴിയുന്നത്. ഈ വാര്‍ത്ത നസീമിന്റെ ചികില്‍സയ്ക്ക് പണം കണ്ടെത്താനാണ്. മനസലിവുള്ളവര്‍ക്കായി നസീമിന്റെ രോഗവിവരങ്ങള്‍ അന്വേഷിക്കാനും പണമയയ്ക്കാനുമുള്ള വിവരങ്ങള്‍ നല്‍കുന്നു

അക്കൗണ്ട് നമ്പര്‍- 22820100020309

IFC- FDRL0002282

ഫെഡറല്‍ ബാങ്ക്, തത്തംപള്ളി ശാഖ, ആലപ്പുഴ

ആബിദ, ബ്ലോക്ക് നമ്പര്‍ 58, അവലൂക്കുന്ന് വാര്‍ഡ്, ആലപ്പുഴ

നസീം ഫോണ്‍– 8891349330