രക്ഷാപ്രവർത്തകർക്ക് നിങ്ങളിലേക്ക് എളുപ്പത്തിലെത്താം; ചെയ്യേണ്ടത് ഇത്ര മാത്രം

ഒട്ടേറെ ഫോൺ കോളുകൾ, സഹായ അഭ്യർഥനകൾ കേരളം രണ്ടുനാളായി വിശ്രമില്ലാതെ പൊരുതുകയാണ് ഇൗ പേരമാരിയെ തോൽപ്പിക്കാൻ. കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക സന്നദ്ധ സംഘടനകളും മാധ്യമങ്ങളും ഉൾപ്പെടെ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങളിൽ സജീവമാണ്. അതിനായി മെർമർ ടെക്നോളജീസ് എന്ന കൊച്ചിയിലെ സ്വകാര്യ സ്ഥാപനം തയാറാക്കിയ  ഒരു ആപ്ലിക്കേഷന്റെ വിവരങ്ങൾ ചുവടെ.

Google Play Storeൽ നിന്ന് MermeRescue എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. നിങ്ങൾ നിൽക്കുന്ന സ്‌ഥലത്തു എത്ര പേർ അകപ്പെട്ടിട്ടുണ്ടെന്നും  നിങ്ങളെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും പിന്നീട് രേഖപ്പെടുത്തുക. 'Send Location Details' അമർത്തുക. നിങ്ങൾ നിൽക്കുന്ന സ്‌ഥലത്തിന്റെ കൃത്യമായ ലൊക്കേഷൻ ഡീറ്റെയിൽസ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പടെയുള്ള പല രക്ഷാപ്രവർത്തകർക്കും ഓരോ 30 മിനിറ്റിലും കൈമാറുന്നതാണ്. കൂടുതൽ ആളുകൾ അകപ്പെട്ടിരിക്കുന്ന സ്‌ഥലങ്ങളിൽ ഒരു ഫോൺ മാത്രം ഉപയോഗിച്ച് വിവരങ്ങൾ കൈമാറാവുന്നതാണ്.

ഇൗ ലിങ്ക് ഉപയോഗിക്കുക: https://play.google.com/store/apps/details?id=com.mermerapps.mermerescue