ഈ ഫോട്ടോയിൽ കാണുന്നത് പതിനേഴു വയസ്സുകാരിയാണ്! അശ്വതിയുടെ കഥ മക്കളുള്ള എല്ലാവരും വായിക്കണം

കുമ്പളം സൗത്ത് മുക്കിലെ വീട്ടിൽ അശ്വതി ലെനിൻ ഇപ്പോഴും പ്രതീക്ഷയിലാണ്. ഇത്തവണ റിസൾട്ട് വന്നപ്പോൾ പ്ലസ് ടു പാസായി. ഇനിയും തുടർന്ന് പഠിക്കണം. എറണാകുളത്തെ കോളജിൽ ഡിഗ്രിക്ക് ചേരണം. നന്നായി പഠിച്ച് പാസായി നല്ലൊരു ജോലി നേടണം. എന്നിട്ടുവേണം തന്റെ പ്രിയപ്പെട്ട അച്ഛനെ സഹായിക്കാൻ. കഴിഞ്ഞ കുറെ വർഷങ്ങളായി തനിക്ക് വേണ്ടി മാത്രം കഷ്ടപ്പെടുകയാണ് ആ പാവം. ഒരു സാധാരണ പ്യൂണിന്റെ മകൾക്ക് ഇങ്ങനെ സ്വപ്നം കാണാൻ മാത്രമല്ലേ കഴിയൂ... അശ്വതിയുടെ രണ്ടു കണ്ണുകൾക്കും കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടിട്ട് വർഷങ്ങളായി. നാലര വയസ്സിൽ സംഭവിച്ച വാഹനാപകടമാണ് അവളുടെ ജീവിതത്തെ ദുരന്തപൂർണ്ണമാക്കിയത്. 2005 മാർച്ചിൽ അരൂർ- കുമ്പളം പാലത്തിനു നടുവിൽ വച്ചാണ് അപകടം നടന്നത്. അശ്വതിയും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷയെ അമിതവേഗത്തിൽ വന്ന ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലച്ചോറിനേറ്റ ക്ഷതം കാരണം അവളുടെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടിരുന്നു. പിന്നീടങ്ങോട്ട് അച്ഛന്റെയും അമ്മയുടെയും കൈപിടിച്ചല്ലാതെ ഒരടി വച്ചിട്ടില്ല.   

അഞ്ചാം വയസ്സിൽ ഡോക്ടർ എ ഭവദാസൻ നമ്പൂതിരിയുടെ ആയൂർവേദ ചികിത്സയിലൂടെ ഒരു കണ്ണിൽ പ്രകാശം  തിരിച്ചെത്തി. എന്നാൽ നേർക്കാഴ്ച ഒഴിച്ചാൽ വശങ്ങളിലേക്കോ താഴേക്കോ കാഴ്ചയില്ല. രോഗത്തിന്റെ ദുരിതങ്ങൾക്കിടയിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും അവൾ പഠനം മാത്രം മുടക്കിയില്ല. ഒന്ന് മുതൽ സ്‌കൂളിൽ പോയിത്തുടങ്ങിയത് പ്രത്യേകം ഏർപ്പാട് ചെയ്ത വണ്ടിയിലായിരുന്നു. അച്ഛൻ ലെനിന്റെ തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ആണിക്കല്ല്. അബാദ് പ്ലാസ ഗ്രൂപ്പിന്റെ കമ്പനിയിൽ പ്യൂണാണ് ലെനിൻ.   കാഴ്ചയിൽ പതിനേഴുകാരിയുടെ വലുപ്പമൊന്നും അശ്വതിക്കില്ല. അവളിപ്പോഴും കൊച്ചു കുഞ്ഞിനെപോലെയാണ്. തലച്ചോറിനേറ്റ ക്ഷതം കാരണം ശരീരത്തിന് വളർച്ചയില്ല, ഒരു ഭാഗത്തിന് ശേഷിക്കുറവുമുണ്ട്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പരസഹായം വേണം. അമ്മ രമയും അനിയത്തി രേവതിയുമാണ് തുണ. ഹോർമോൺ ചികിത്സയിലൂടെ മാത്രമേ അശ്വതിയുടെ ഇപ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂ. ഇതിനായി ലക്ഷങ്ങൾ ആവശ്യമാണ്. സുമനസ്സുകളുടെ കാരുണ്യത്തിനായി കാത്തുകഴിയുകയാണ് അശ്വതി. അവളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകേണ്ടത് നിങ്ങളാണ്. ഈ കുടുംബത്തെ സഹായിക്കാം. Phone Number: 9846719566. Aswathy M - Account Number- 385402010050094, IFSC: UBIN0538540