വൃക്ക മാറ്റിവെയ്ക്കണം; പണമില്ല; കനിവുള്ളവരുടെ കരുണ തേടി യുവാവ്

ഇരു വൃക്കകളും തകരാറിലായ നിർധന യുവാവ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് പണമില്ലാതെ വിഷമിക്കുന്നു. ആലപ്പുഴ തുറവുർ വടക്ക് വാരണംചിറയിൽ ശ്യാം രാജാണ് ഉദാരമതികളുടെ കനിവ് തേടുന്നത് 

എറണാകുളത്തെ സ്വകാര്യ കേബിൾ നെറ്റ് വർക്ക് കമ്പനിയിലെ ജീവനക്കാരനാണ് 32 വയസുള്ള ശ്യാം രാജ്.ഭാര്യയും ഒരുവയസുള്ള പെൺകുഞ്ഞും വൃദ്ധരും രോഗികളുമായ മാതാപിതാക്കളും അടങ്ങുന്നതാണ് കുടുംബം.കുടുംബത്തിൻ്റെ ദൈനം ചിലവുകളടക്കം  നോക്കിയിരുന്നത് ശ്യാംരാജാണ്. ഏതാനും മാസം മുൻപ് തളർന്നുവീണതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൃക്കകൾ പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തിയത്. വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് പ്രതിവിധി. സഹോദരൻ വൃക്ക നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാൽ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചിലവുകൾക്കുമായി 30 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.ഈ നിർധന കുടുംബത്തിന് ഇത്രയും വലിയ തുക സ്വപ്നം കാണാൻ പോലുമാകുന്നില്ല. 

ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് നടത്തണം. അസുഖത്തെത്തുടർന്ന് ജോലിക്കു പോകാനാവുന്നില്ല.  എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോകടര്‍മാരുടെ നിര്‍ദേശം. സാധാരണ ജീവിതതത്തിലേക്ക് തിരിച്ചുവരാൻ കനിവുള്ളരുടെ കരുണയ്ക്കായ  കാത്തിരിക്കുകയാണ് ശ്യാംരാജും കുടുംബവും 

അക്കൗണ്ട് വിവരങ്ങള്‍

SHYAM RAJ .R

AC NO- 13160100194098

IFSE -FDRL0001316

FEDERAL BANK 

PANAMPILLY NAGAR

GPAY 94957 74308

man needs helpfor kidney surgery