അസുഖബാധിതരായ പെൺമക്കൾ; അടച്ചുറപ്പില്ലാത്ത വീട്; കണ്ണീരായി ഒരമ്മ; നോവും കാഴ്ച

അസുഖബാധിതരായ അമ്മയും പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം സഹായം തേടുന്നു. അരൂര്‍ പൂച്ചാക്കലലിലെ ജലജയും പെണ്‍കുഞ്ഞുങ്ങളുമാണ് ദുരിതജീവിതം നയിക്കുന്നത്. ഇടിഞ്ഞുവീഴാറായ കൂരവിട്ട് അടച്ചുറപ്പുള്ളൊരിടത്ത് അന്തിയുറങ്ങാനെങ്കിലും സഹായിക്കണമെന്നാണ് ഇവരുടെ അപേക്ഷ

ജലജയുടെയും  കുഞ്ഞുങ്ങളുടേയും മുഖത്തേക്കൊന്ന് നോക്കിയാല്‍ മതി.  ദയനീയ ജീവിതത്തിന്റെ ആഴം മനസിലാക്കാന്‍. മൂന്ന് പേരും രോഗത്തോട് മല്ലടിച്ച്  തളര്‍ന്നുപോയി. ശ്വാസകോശത്തില്‍ രക്തം കയറിയതിനെ തുടര്‍ന്ന് ശസ്ത്രകൃയ, ഒരു വര്‍ഷത്തോളം നീണ്ട ചികില്‍സ, ജലജയിന്ന് എല്ലും തോലും മാത്രമാണ്.

മൂത്തമകള്‍ നിരജ്ഞനയുടെ വന്‍കുടലില്‍ ധ്വാരമാണ്. ഇഷ്ടമുള്ളതൊന്ന് രുചിച്ചുനോക്കാന്‍ പോലും സാധിക്കില്ല.. ആശുപത്രി കയറി ഇറങ്ങുകയാണ് ഈ 11 കാരി. കുഞ്ഞനുജത്തി നിവേദിതതയെ കഠിനമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് വൃക്കയിലെ രോഗം തിരിച്ചറിഞ്ഞത്.

 പലരുടെയും മുന്നില്‍ കൈനീട്ടി ജലജ മടുത്തു...കായലരികത്തു മാറിയാല്‍ പകുതി രോഗം ഭേദമാകുമെന്ന് ഡോകടര്‍മാര്‍. പെണ്‍ മക്കളുമായി എങ്ങോട്ട് പോകുമെന്ന്