പ്രായം 16, ജനിച്ച നാൾ മുതൽ കിടക്കയിൽ; കരളലിയും കാഴ്ച; വേണം സഹായം

സാനിയയുടെ പ്രായം 16 വയസാണെങ്കിലും കണ്ടാല്‍ നാലുവയസേ തോന്നു. ജനിച്ചനാള്‍ മുതല്‍ കിടക്കയില്‍ തന്നെയാണ്  തണ്ണീര്‍മുക്കം മുട്ടത്തിപ്പറമ്പ് തോപ്പില്‍ പടീറ്റതില്‍ ലീനയുടെ മകള്‍ സാനിയ. രണ്ടുമുറികള്‍ മാത്രമുള്ള ഷെഡിലാണ് തളര്‍ന്നു കിടക്കുന്ന ഈ കുഞ്ഞ് അടക്കമുള്ള  കുടുംബം കഴിയുന്നത്.

സാനിയയെ കാണുന്നവരുടെ കരളലിയും .അത്രയ്ക്ക് ദയനീയമാണ് സാനിയയുടെ സ്ഥിതി. 16 വര്‍ഷമായി തളര്‍ന്നുകിടക്കുകയാണ്. എട്ടുവര്‍ഷം മുന്‍പുവരെ സ്ഥിതി കുറച്ചുമെച്ചമായിരുന്നു.ഇപ്പോള്‍ ഇടയ്ക്കിടയ്ക്ക് അപസ്മാരം വരും,നിശ്ചലയായികിടക്കുന്ന കുഞ്ഞിനെയുമെടുത്ത് അമ്മ ലീന ആശുപത്രിയിലേക്കോടും. കരളിനും ഹൃദയത്തിനും ഇപ്പോള്‍ പ്രശ്നമുണ്ട്. ഇടയ്ക്ക് രക്തം ശര്‍ദിച്ചു. നാക്ക് കടിച്ചു മുറിക്കുന്നതിനാല്‍ എപ്പോഴും അടുത്ത് ആളുണ്ടാകണം

എപ്പോഴും അടുത്ത് ആളുണ്ടാകണമെന്നതിനാല്‍ അമ്മ ലീനയ്ക്ക് ജോലിക്കൊന്നും പോകാനാകുന്നില്ല.മറ്റുള്ളവര്‍ സഹായിച്ചാണ് ജീവിതം  മുന്നോട്ട് നീങ്ങുന്നത്. വിദഗ്ധ ചികില്‍സ നല്‍കിയായാല്‍ കുറച്ചുകൂടി സ്ഥിതി ഭേദപ്പെടുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കരുണയുള്ളവരുടെ കരുതലാണ് ഈ കുടുംബത്തിനുണ്ടാകേണ്ടത്.

അക്കൗണ്ട് വിവരങ്ങള്‍

NAME – SANIYA SAJI 

AC NO- 67178726099

IFSC – SBIN0070081

STATE BANK OF INDIA 

CHERTHALA

MORE IN KERALA