അയാള്‍ പാടി നോട്ടുമഴ പെയ്തു; പാടി കഴിഞ്ഞപ്പോള്‍ കിട്ടിയത് 50 ലക്ഷം: വിഡിയോ

പാടി മഴ പെയ്യിക്കുക എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍നോട്ടുമഴ പെയിക്കുന്നത് കണ്ടിട്ടുണ്ടോ? സമൂഹമാധ്യമത്തില്‍വൈറലാകുന്നത് അത്തരമൊരു നോട്ടുമഴയുടെ ദൃശ്യമാണ്. ഗായകന്‍ആസ്വദിച്ച് പാടിയതോടെ കാണികള്‍നോട്ടുകെട്ടുകള്‍എറിയാന്‍തുടങ്ങി, ആ നോട്ടുമഴയുടെ ഇടയിലിരുന്നു ശ്രദ്ധപോകാതെ ശ്രുതിയും താളവും ലയവും മാറാതെ ആ ഗായകനിരുന്നു പാടി. പാട്ടുതീര്‍ന്ന് സ്റ്റേജിലെ നോട്ടുകള്‍എണ്ണിയപ്പോള്‍കിട്ടിയത് 50 ലക്ഷത്തോളം രൂപ.

 ഗുജറാത്തിലെ വല്‍സദ് ഗ്രാമത്തില്‍സംഘടിപ്പിച്ച ഭക്തിപരമായ പരിപാടിയിലാണ് ഗായകനു നേരെ നോട്ടുകള്‍കാണികള്‍വര്‍ഷിച്ചത്. നാടോടിഗാനങ്ങളുള്‍പ്പടെയാണ് ഗായകന്‍പാടിയത്.  ഗ്രാമത്തിലെ ജല്‍റാം മാനവസേവ ട്രസ്റ്റിന്റെ ഉന്നമനത്തിനായി അനീഷ് പട്ടേല്‍എന്നയാളാണ് പരിപാടി സംഘടിപ്പിച്ചത്.