രാഹുലിനെ പരിഹസിച്ച് ഉണ്ണിത്താന്‍റെ മകന്‍; പിന്നാലെ താന്‍ ബിജെപിയെന്ന് പ്രഖ്യാപനം

ബിജെപിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താന്‍ ഫെയ്സ്ബുക്കില്‍. കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിയെ പരിഹസിച്ചും സ്വന്തം രാഷ്ട്രീയ താൽപര്യം വ്യക്തമാക്കിയും അമൽ രംഗത്ത് എത്തിയപ്പോള്‍ ഒരുകൂട്ടര്‍ കയ്യടിച്ചു, മറുകൂട്ടര്‍ രോഷത്തോടെ രംഗത്തെത്തുകയും ചെയ്തു. 

അമൽ രാഹുൽ ഗാന്ധി വിഷണ്ണനായി ഇരിക്കുന്ന ഒരു ചിത്രമാണ് ആദ്യം പോസ്റ്റ് ചെയ്തത്. ഒപ്പം ഒരു പരിഹാസവരിയും പോസ്റ്റ് ചെയ്തു. എന്നാൽ അധികം വൈകാതെ അത് പിൻവലിച്ചു. അതിനുശേഷം അച്ഛന്റെ വോട്ട് കോൺഗ്രസിന്, എന്റെ വോട്ട് ബിജെപിക്ക് എന്ന് നിലപാട് വ്യക്തമാക്കി തന്നെ കുറിപ്പിട്ടു. അച്ഛന്റെ പാത പിന്തുടർന്ന് മക്കൾ രാഷ്ട്രീയത്തിലേക്ക് വരുന്നത് പുതുമയല്ലെങ്കിലും സമൂഹമാധ്യമത്തിലെ ഈ തുറന്നുപറച്ചില്‍ ഏതായാലും ‘ഹിറ്റാ’യി.