സെക്സ്ടോയ്സ്, ഫെയ്‌‌സ്ബുക്ക്, ചാറ്റിങ്...: സ്വീറ്റി ആൺവേഷം കെട്ടിയ കഥ

ആണാണെന്ന് തെറ്റിധരിപ്പിച്ച് കെട്ടിയത് രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചതിന് പുറമേ സ്ത്രീധന‌ത്തിന്റെ പേരിൽ അവരെ പീഡിപ്പിക്കുകകൂടി ചെയ്ത അപൂർവ സംഭവം ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ നിന്ന് ഇന്നലെയാണ് പുറത്തുവന്നത്.  ഉത്തർപ്രദേശിൽ നിന്നുള്ള സ്വീറ്റി െസൻ എന്ന യുവതിയാണീ കഥാപാത്രം. കഴിഞ്ഞ നാല് കൊല്ലമായി ‘പുരുഷ’നായിട്ടാണ് ഈ ഇരുപത്തിയഞ്ചുകാരി ജീവിച്ചത്. ആദ്യ‘ഭാര്യ’യായ യുവതിയുടെ പരാതിയിൽ നൈനിറ്റാൾ പൊലീസ് കഴിഞ്ഞ ദിവസമാണ് സ്വീറ്റിയെ അറസ്റ്റ്ചെയ്തത്. ആൾമാറാട്ടം, തട്ടിപ്പ്, വ്യാജരേഖയുണ്ടാക്കൽ എന്നീ കുറ്റങ്ങള്‍ക്ക് പൊലീസ് കേസ് റജിസ്റ്റർ  ചെയ്തു. 

സംഭവപരമ്പരകള്‍ ഇങ്ങനെ

2013ലാണ് സംഭവങ്ങളുടെ തുടക്കം. സ്വീറ്റി  കൃഷ്ണ സെന്‍ എന്ന പേരിൽ ഒരു ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ തുടങ്ങി. തുടർന്ന് പുരുഷനെ പോലെ വസ്ത്രം ധരിച്ച്, പോസ് ചെയ്ത് ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയായിരുന്നു‍. തുടർന്നാണ് വിവിധ സ്ത്രീകളുമായി പുരുഷനെന്ന് തെറ്റിധരിപ്പിച്ച് ഈ വ്യാജ അക്കൗണ്ടിലൂടെ ചാറ്റിങ് ആരംഭിക്കുകയായിരുന്നു. 2014ൽ സമൂഹമാധ്യമത്തിലൂടെ സൗഹൃദത്തലായ ഒരു സ്ത്രീയെ കാണാൻ ഉത്തരാഖണ്ഡിലെ തന്നെ കത്ഘോഡത്തെത്തി. ഈ സൗഹൃദം വളർന്ന് പിന്നീട് പ്രണയമാവുകയും ചെയ്തു. നഗരത്തിലെ തന്നെ ഒരു പ്രമുഖ വ്യാപാര കുടുബത്തിൽ ജനിച്ച  യുവതിയാണിത്. ഒരു വർഷത്തെ പ്രണയത്തിന് ശേഷം യുവതിയും കൃഷ്ണ സെൻ എന്ന സ്വീറ്റിസെന്നും വിവാഹിതരായി. പിന്നീടാണ് സ്ത്രീധനത്തിന്റെ പേരിൽ പീഡനം ആരംഭിച്ചതെന്നും യുവതി പറയുന്നു. രണ്ട് മാസ്റ്റേഴ്സ് ഡിഗ്രിയുള്ള വ്യക്തിയാണ് ഇവർ.  പലതവണയായി തന്റെ കുടുംബത്തിന്റെ കൈയിൽ നിന്ന് 8.5 ലക്ഷം രൂപയും സ്വീറ്റി കൈക്കലാക്കി.

രണ്ടാം ഭാഗം ഇങ്ങനെ

രണ്ട് വർഷത്തിന് ശേഷം 2016ൽ ഉത്തരഖണ്ഡിലെ തന്നെ കാലദുങ്കി ടൗണിലുള്ള ഒരു യുവതിയെയും സ്വീറ്റി സെൻ വിവാഹം കഴിച്ചു. ഹൾദ്വാനിയിലെ ഒരു വാടകവീട്ടിലായിരുന്നു ഇരു ഭാര്യമാരെയും സ്വീറ്റി താമസിപ്പിച്ചത്. രണ്ടാമത്തെ ഭാര്യയാണ് സ്വീറ്റി ഒരു പുരുഷനല്ലെന്ന് കണ്ടെത്തിയത്. എന്നാൽ ഇവർക്ക് പണം വാഗ്ദാനം ചെയ്ത സ്വീറ്റി സംഭവം പുറത്തറിയുന്നത് തടഞ്ഞു. ആദ്യ ഭാര്യയിൽ നിന്നായിരുന്നു സ്വീറ്റി പണം കണ്ടെത്തിയിരുന്നതെന്നുമാണ് മൊഴി. ആദ്യ ഭാര്യ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് സ്വീറ്റിയെ അറസ്റ്റ്ചെയ്തത്. വിവാഹം കഴിഞ്ഞ് രണ്ടുവർഷമായെന്നും, പിന്നീടാണ് ഇവർ പുരുഷനല്ലെന്ന് മനസിലായതെന്നും രണ്ടാമത്തെ ഭാര്യ പറഞ്ഞു. ഇവരുടെ കൂടെ ജീവിക്കാൻ താൽപര്യമില്ല അതിനാൽ തന്നെ താൻ പരാതിയും നൽകുന്നില്ല– യുവതി പറഞ്ഞു.

സെക്സ്ടോയ്സ് കഥാപാത്രം

വിവാഹശേഷം ലൈംഗിക ബന്ധത്തിനായി സെക്സ്ടോയ്സാണ് സ്വീറ്റി ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. വിവാഹശേഷം ഭാര്യമാരെ സ്വന്തം ശരീരത്തിൽ സ്പർശിക്കുന്നതിനോ മറ്റോ ഇവർ അനുവദിച്ചിരുന്നില്ല. പീഡനനിരോധന നിയമപ്രകാരമായിരുന്നു സ്വീറ്റി എന്ന കൃഷ്ണസിങ്ങിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നെതെങ്കിലും ഇവര്‍ നടത്തിയ രണ്ട് വിവാഹവും നിയമപ്രകാരം സാധുവല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് യുവതിയുടെ പേരിൽ മറ്റ് വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. സ്വീറ്റി പുരുഷനല്ലെന്ന് വൈദ്യപരിശോധനയിലൂടെ വ്യക്തമായിട്ടുണ്ട്. അതേ സമയം സ്വീറ്റിയുടെ കുടുംബത്തിനും ഇതിൽ പങ്കുണ്ടെന്നും രണ്ട് വിവാഹത്തിന്റെ സമയത്തും ഇവർ എത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവർക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്.